ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹസംവിധായകൻ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ച നിലയിൽ; വരാൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളത്തിന് സമീപത്ത് നിന്ന് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി: മൃതദേഹം പുറത്തെടുത്തത് അഗ്നിശമനസേന എത്തി...

നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണന്‍ (41) മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശിയാണ്. പുലർച്ചെ 5 മണിയോടെ വീട്ടില്‍ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാൻ പോയ ദീപു മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറുമ്പുകൾ ഉറങ്ങാറില്ല.
വൺസ് ഇൻ മൈൻഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ സഹസംവിധായകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സഹപ്രവര്‍ത്തകന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha