'മലേഷ്യയില്‍ നിന്ന് മുങ്ങിയ' ലക്ഷ്മി നായർ; എയര്‍പോര്‍ട്ടിൽ ബഹളം... സാഹചര്യം വ്യക്തമാക്കി ലക്ഷ്മി നായർ

പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും മലയാളികൾക്ക് പരിചിതയാണ് ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ വീഡിയോകൾക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ അമേരിക്കയിലെ എയർപോർട്ടിൽ ബഹളമുണ്ടാക്കിയ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലക്ഷ്മി നായര്‍. സംഭവത്തെക്കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെ... 'അന്നെനിക്ക് അവിടെ വച്ച് ഫ്‌ളൈറ്റ് മിസ് ആയി. ഫ്‌ളോഡിറയിലേക്കാണ് എനിക്ക് പോവേണ്ടത്. തൊട്ടടുത്ത ദിവസം അവിടെ നിന്നും നാട്ടിലേക്കും പോവണം. പക്ഷേ ഫ്‌ളൈറ്റ് ക്യാന്‍സല്‍ ആയതോടെ നാട്ടിലേക്കും പോവാന്‍ പറ്റില്ലെന്ന അവസ്ഥയായി.
എന്റെ പ്രശ്‌നം കാരണമല്ല, കാലവസ്ഥ മോശമായത് കൊണ്ടാണ് ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്തത്. പക്ഷേ എനിക്ക് പോയേ പറ്റൂ. ഫ്‌ളോഡിറയില്‍ എന്നെ കാത്ത് രണ്ട് വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുന്നുണ്ട്. അവരുടെ കാര്യവും ബുദ്ധിമുട്ടാവും. ഇതെല്ലാം ഓര്‍ത്ത് അന്ന് എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കി. ആദ്യം ഇതോര്‍ത്ത് ഒത്തിരി കരഞ്ഞു. പിന്നെ ബഹളം വെച്ചു, ഏതൊക്കെ രീതിയില്‍ പ്രശ്‌നമുണ്ടാക്കാമോ അതൊക്കെ ചെയ്തു. അവരാദ്യം ഒരു രക്ഷയുമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അവസാനം സൂപ്പര്‍ സോണിക് എന്ന ഫ്‌ളൈറ്റില്‍ എനിക്ക് ഒരു സീറ്റ് കിട്ടി. എങ്ങനെയോ ഭാഗ്യത്തിന് ലഭിച്ചതായിരുന്നു അത്.
പ്രതീക്ഷിച്ചത് പോലെ യാത്ര ചെയ്യാന്‍ പറ്റിയതില്‍ ഞാന്‍ വളരെ സന്തോഷവതിയായി. അങ്ങനെ ആ ഫ്‌ളൈറ്റില്‍ കയറി പോയി. റോക്കറ്റ് പോവുന്നത് പോലെയാണ് ആ ഫ്‌ളൈറ്റ് പോയത്. അത് വലിയൊരു അനുഭവമായിരുന്നെന്ന്', ലക്ഷ്മി നായര്‍ പറയുന്നു. ഒപ്പം മലേഷ്യയില്‍ ഒരു പരിപാടിയ്ക്ക് പോയിട്ട് അവിടെ നിന്നും മുങ്ങിയ കഥയും ലക്ഷ്മി വിവരിച്ചു. 'അന്ന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ക്ഷണിച്ചിട്ടാണ് അങ്ങോട്ട് പോയത്. അവരുടെ രണ്ട് പ്രതിനിധികളും ഞങ്ങളുടെ കൂടെയുണ്ട്. അവര്‍ കൊണ്ട് പോകുന്ന സ്ഥലങ്ങളില്‍ മാത്രമേ നമുക്കും പോവാന്‍ പറ്റുകയുള്ളു.
എനിക്ക് കുറച്ചൂടി അവിടെയൊക്കെ കറങ്ങണമെന്ന് തോന്നി. ഒരു ദിവസം മുഴുവന്‍ സെമിനാറൊക്കെ വച്ച് വളരെ തിരക്കായിരുന്നു. ഇതോടെ ക്രൂ മെമ്പേഴ്‌സിനോട് നമുക്ക് ഇവിടെ നിന്ന് മുങ്ങാമെന്ന് പറഞ്ഞു. പിള്ളേര് കോളേജില്‍ നിന്നും മുങ്ങുന്നത് പോലെ ഞങ്ങളും മുങ്ങി. സെമിനാറില്‍ നിന്നുമിറങ്ങി നേരെ അവിടുത്തെ ടാക്‌സി പിടിച്ച് പുറത്തൊക്കെ കറങ്ങി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നോക്കുമ്പോള്‍ ഞങ്ങളില്ല. വിളിച്ചിട്ടും കിട്ടുന്നില്ല. പരിപാടി കഴിഞ്ഞപ്പോഴെക്കും ഞങ്ങള്‍ തിരിച്ചെത്തി. അവര്‍ക്ക് ഭയങ്കര ദേഷ്യമായി, ഞങ്ങളോട് മിണ്ടാതെയായി. ശേഷം ഓഫീസിലേക്ക് വിളിച്ച് പരാതിയൊക്കെ പറഞ്ഞുവെന്ന് ലക്ഷ്മി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha