മലയാള സിനിമയിലെ നരബലികൾ ചർച്ചയാകുന്നു; മോഹൻലാൽ മുതൽ പൃഥ്വിരാജ് വരെ ; കാലങ്ങള്‍ക്ക് മുന്നേ സഞ്ചരിച്ച സന്ദേശം, അങ്ങനെയേ ഈ സിനിമയെ പറ്റി പറയാന്‍ പറ്റൂ.

കേരളത്തെ ഒന്നടങ്കം നടുക്കിയ വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്ത് വന്നത്. സിനിമാ കഥകളെ പോലും വെല്ലുന്ന രീതിയിലുള്ള നരബലിയുടെ വാർത്തയാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ നിന്നും പുറത്ത് വന്നത്.
അതേസമയം കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ലോട്ടറി തൊഴിലാളികളായ രണ്ട് സ്ത്രീകളെ നരബലി നടത്തിയ സംഭവത്തില്‍ റഷീദ്, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ മൃതദേഹങ്ങളില്‍ നിന്നും മുറിച്ചെടുത്ത മാസംഭാഗങ്ങള്‍ പ്രതികള്‍ കറിവെച്ച് കഴിച്ചുവെന്നത് അടക്കം സിനിമകളില്‍ പോലും കാണാത്ത കാര്യങ്ങളും ഈ കേസിന്റെ ഭാഗമായി ഉയർന്ന് കേട്ടിരുന്നു. മാത്രമല്ല നരബലി വാർത്ത സജീവ ചർച്ചാ വിഷയമായി നിലനില്‍ക്കുന്ന ഈ സന്ദർഭത്തില്‍ മലയാളത്തില്‍ ഈ അന്ധവിശ്വാസം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.
https://www.facebook.com/Malayalivartha