ചടുലമായ നൃത്ത ചുവടുകളുമായി മഞ്ജു വാര്യർ; 'ആയിഷ'യിലെ ഗാനമെത്തി..ഇത് പ്രഭുദേവ മാജിക്

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ'യിലെ വീഡിയോ ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്.
'കണ്ണില് കണ്ണില്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഡോ.നൂറ അൽ മർസൂഖിയാണ് ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്.
ചിത്രം ഈ മാസം തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ മഞ്ജു വാര്യരർ അറിയിച്ചിരുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു.
https://www.facebook.com/Malayalivartha