അച്ഛനും അമ്മയും ജാതകമൊക്കെ തിരുത്തി കല്യാണം കഴിച്ചെന്നൊക്കെയാണ് പറയുന്നത്... എന്റെ കാര്യം വന്നപ്പോൾ ജാതകം മസ്റ്റായിരുന്നു; പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ഗായത്രി അരുൺ

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായികയായ കഥാപാത്രമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഗായത്രിയ്ക്ക് സാധിച്ചു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനവും ഗായത്രി കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഗായത്രി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ തുറന്നുപറച്ചിൽ.
'പ്രണയിച്ചോണ്ടിരിക്കയല്ലേ മനുഷ്യർ. എന്റെയും അരുണിന്റെയും ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഞങ്ങൾ ബന്ധുക്കളാണ്. അങ്ങോട്ടും ഇങ്ങോട്ടും അറിയാം. കൊച്ചിലേ മുതൽ കണ്ടിട്ടുള്ളതാണ്. എനിക്ക് അരുണിനെ ഇഷ്ടമായിരുന്നു, അരുണിന് എന്നെയും ഇഷ്ടമായിരുന്നു. പക്ഷേ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടൊന്നുമില്ല. പിന്നെ ഫോണില്ല.അരുണിന്റെ സഹോദരി എന്റെ ക്ലാസ്‌മേറ്റ് ആണ്. ഞങ്ങൾ തിക്ക് ഫ്രണ്ട്സായിരുന്നു. ഇപ്പോഴും അതേ. അവിടുന്ന് പ്രപ്പോസലുമായി വന്നു. ജാതകം നോക്കി. ജാതകം ചേർന്നിട്ടൊക്കെയായിരുന്നു കല്യാണം.
അത് എന്റെ അച്ഛന്റെ വലിയ ഡിമാന്റൊക്കെയായിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. ജാതകമൊക്കെ തിരുത്തി കല്യാണം കഴിച്ചെന്നൊക്കെയാണ് പറയുന്നത്. പക്ഷേ എന്റെ കാര്യം വന്നപ്പോൾ ജാതകം മസ്റ്റായിരുന്നു. പ്ലസ്ടു ആയിട്ടല്ലേയുള്ളു, കല്യാണ പ്രായമാകട്ടെ എന്നായിരുന്നു പ്രണയമറിഞ്ഞപ്പോൾ എന്റെ വീട്ടിൽ നിന്ന് പറഞ്ഞത്. കല്യാണ പ്രായമായപ്പോൾ അവൻ വന്നു, ആലോചിച്ചു, നടത്തിയെന്ന് ഗായത്രി പറയുന്നു.
താൻ വലിയൊരു പ്രൊജക്ട് സംവിധാനം ചെയ്യാനുള്ള പ്ലാനിലാണെന്നും നടി പറയുന്നു. അഭിനയം എന്നുള്ളത് എപ്പോഴും എന്റെ പാഷനാണ്. രണ്ടും കൂടെ ഒന്നിച്ചുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. സ്‌ക്രിപ്റ്റും ഞാൻ തന്നെയാണ്. ഒരു കോ റൈറ്ററും ഉണ്ട്. ഇവിടത്തെ യക്ഷി സങ്കൽപമൊക്കെ ഇല്ലേ, അതുപോലെ നോർത്ത് ഇന്ത്യയിലെ കോൺസപ്റ്റിനെ ബേസ് ചെയ്തിരിക്കുന്ന വലിയൊരു പ്രൊജക്ടാണ്. കുറേ സമയമെടുക്കുമെന്നും ഗായത്രി പറയുന്നു.
https://www.facebook.com/Malayalivartha