അച്ഛനെക്കുറിച്ച് പറയാൻ വലിയ ഓർമ്മകളില്ല!!! വിശേഷങ്ങൾ പങ്കുവച്ച് വാനമ്പാടി താരം ഗൗരി പ്രകാശ്

മലയാള സീരിയൽ താരങ്ങളടക്കം എല്ലാ സെലിബ്രിറ്റീസും ഇന്ന് യൂട്യൂബിൽ സജീവമാണ്. എല്ലാ ദിവസവും വിശേഷങ്ങൾ പങ്കുവച്ച് യൂട്യൂബിൽ എത്തുന്ന താരങ്ങളും കുറവല്ല. ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ സജീവമാകാൻ തുടങ്ങുകയാണ് ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയൽ താരം. ഗൗരി പ്രകാശ്. ഗൗരി പ്രകാശ് എന്ന് പറയുമ്പോൾ ഒരു പക്ഷെ മലയാളികൾക്ക് ആളെ അത്ര പിടികിട്ടിയെന്ന് വരില്ല. വാനമ്പാടിയിലെ അനുവിനെ ആരാധകര്‍ അത്ര വേഗമൊന്നും മറക്കില്ല. ഇന്നും തന്നെ പലരും വളിക്കുന്നത് വാനമ്പാടിയിലെ അനുമോന്‍ എന്നാണെന്നാണ് ഗൗരിയും പറയുന്നത്.
തന്റെ പാട്ടിനെ കുറിച്ചും അഭിനയത്തെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ ഗൗരി വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ അച്ഛന്റേത് സംഗീത കുടുംബമാണെന്ന് ഗൗരി പറയുന്നു. അതിനാല്‍ ചെറുപ്പം മുതലേ സംഗീത വാസന ഉണ്ടായിരുന്നു. ഒന്നര വയസ്സിലാണ് ആദ്യമായി മൂളി തുടങ്ങിയത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്നും ഗൗരി പറയുന്നുണ്ട്. അച്ഛനായിരുന്നു ഗൗരിയുടെ ആദ്യത്തെ ഗുരു. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് താന്‍ പാട്ടും അഭിനയവുമൊക്കെ ഗൗരവമായി കാണാന്‍ തുടങ്ങിയത്.
നാടകങ്ങളില്‍ ബാലതാരമായിട്ടായിരുന്നു ഗൗരി പ്രകാശ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് സിനിമയിലെത്തി. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്നാണ് സീരിയലിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് പഠനത്തിന് തടസമായി വന്നതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അമ്മ ഉപദേശിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വാനമ്പാടി പരമ്പര ഗൗരിയെ തേടിയെത്തുന്നത്. വേണ്ട എന്നായിരുന്നു അമ്മയുടെ മറുപടി.
ഒടുവില്‍ സീരിയലിന് വേണ്ടിയുള്ള കാസറ്റിങ് പരസ്യം ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ അത് കണ്ടതോടെ രഞ്ജിത്ത് സാറും ചിപ്പി ചേച്ചിയും ആദിത്യന്‍ സാറും ഞാന്‍ തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഗൗരി പറയുന്നത്. അങ്ങനെയാണ് താരം വാനമ്പാടിയിലേക്ക് എത്തുന്നത്. പരമ്പരയും ഗൗരിയുടെ കഥാപാത്രവും വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇന്നും ആരാധകര്‍ വാനമ്പാടിയേയും ഗൗരിയേയും നെഞ്ചില്‍ കൊണ്ടു നടക്കുന്നുണ്ട്. വിശേഷങ്ങൾക്കിടെ ഗൗരി അച്ഛനെക്കുറിച്ചും പറയുന്നുണ്ട്.
അച്ഛനെ കുറിച്ച് ഒരുപാട് വലിയ ഓര്‍മകളൊന്നും ഇല്ല. ''എല്ലാവരും ചോദിക്കാറുണ്ട്, അച്ഛനെ ഓര്‍ക്കുന്നുണ്ടോ എന്ന്. എനിക്ക് മൂന്ന് വയസ്സേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. മൂകാംബികയില്‍ പോയതും എന്നെ എഴുത്തിന് ഇരുത്തിയതും, ആദ്യമായി അവിടെ വച്ച് അച്ഛന്‍ താളം പിടിച്ച് പാട്ട് പഠിപ്പിച്ചതും എല്ലാം ചെറുതായി ഓര്‍ക്കുന്നുണ്ട്. പക്ഷെ എന്റെ സംഗീതത്തിന്റെ എല്ലാം തുടക്കം അച്ഛനില്‍ നിന്നും തന്നെയായിരുന്നുവെന്നാണ് ഗൗരി പറഞ്ഞുവയ്ക്കുന്നത്.
ഗൗരിയുടെ അച്ഛനും അമ്മയുമെല്ലാം ഗായകരാണ്. ഇരുവരും ഗാനഭൂഷണം നേടിയിട്ടുണ്ട്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്‍ ആണ് ഗൗരിയുടെ അച്ഛന്‍. പ്രഷീലയാണ് അമ്മ. ഗൗരിയ്ക്ക് മൂന്ന് വയസ് മാത്രമുള്ളപ്പോള്‍ ഒരു വാഹന അപകടത്തില്‍ ആയിരുന്നു അച്ഛന്റെ മരണം. ഗൗരിയ്ക്ക് ഒരു ചേട്ടനാണുള്ളത്.
https://www.facebook.com/Malayalivartha