സ്വപ്‍നം കണ്ട ജീവിതം ഒരു ദുരന്തമായിരുന്നു എന്ന് മനസിലാക്കി ആരോടും ഒന്നും പറയാൻ കഴിയാതെ കരഞ്ഞു കഴിഞ്ഞിരുന്ന അമൃതയെ നിങ്ങൾക്ക് അറിയില്ല: ആ പാലസ് വിട്ട് ഇറങ്ങുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത്, രണ്ട് വയസുള്ള പെൺകുട്ടിയും ഒരു സീറോ ബാലൻസ് അക്കൗണ്ടും - അമൃത സുരേഷ്

10 വർഷത്തോളം മറ്റൊരാളുമായി ലിവിങ് റിലേഷനിൽ ആയിരുന്ന ഗോപി സുന്ദറിനൊപ്പം അമൃത ജീവിക്കാൻ തീരുമാനിച്ചതോടെ വലിയൊരളവിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഗായിക നേരിട്ടിരുന്നു. ഇതിനെതിരെ അമൃതയും കുടുംബവും രംഗത്തെത്തിയിരുന്നു. വിവാഹ മോചനം മുതൽ അമൃത നേരിടുന്ന സൈബർ ആക്രമങ്ങളുടെ തുടർച്ചയായിരുന്നു ഇതും. ഒരിക്കൽ ജോഷ് ടോക്സ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അമൃത താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അതിജീവനത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. താൻ മുമ്പ് എവിടെയും പറയാത്ത കാര്യങ്ങളാണ് ഇതെന്ന് പറഞ്ഞാണ് അമൃത തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
പ്ലസ് ടൂ കഴിഞ്ഞ് പഠിക്കാൻ പറ്റാതെ സംഗീതം എന്ന പാഷന് പിന്നാലെ പോയ അമൃത സുരേഷിനെ നിങ്ങൾ അറിയില്ല, സ്വപ്‍നം കണ്ട ജീവിതം ഒരു ദുരന്തമായിരുന്നു എന്ന് മനസിലാക്കി ആരോടും ഒന്നും പറയാൻ കഴിയാതെ കരഞ്ഞു കഴിഞ്ഞിരുന്ന അമൃതയെയും നിങ്ങൾക്ക് അറിയില്ല. പൈസ ഇല്ലാത്തതിനാൽ ഡിഗ്രിക്ക് ജോയിൻ ചെയ്യാൻ കഴിയാതെ കരഞ്ഞിരുന്ന അമൃത് സുരേഷിനെയും നിങ്ങൾക്ക് അറിയില്ല, ഞാൻ സ്വപ്‌നം കണ്ട, എന്റെ പാഷനായ സംഗീത ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ നിമിഷം ഞാൻ ഒരു തീരുമാനം എടുത്തു. ആ ഡ്രീം ലൈഫ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആ ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം എന്ന് വേണമെങ്കിൽ പറയാം. അന്ന് ആ ഡ്രീം ലൈഫ്, ആ പാലസ് വിട്ട് ഇറങ്ങുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത് രണ്ടു കാര്യങ്ങൾ ആയിരുന്നു. രണ്ടു വയസുള്ള പെൺകുട്ടിയും ഒരു സീറോ ബാലൻസ് അക്കൗണ്ടും.
അന്ന് മീഡിയയിൽ നിന്നടക്കം ഒരുപാട് കോളുകൾ വന്നു. ഞാൻ ആദ്യം മിണ്ടാതെ ഇരുന്നു. അപ്പോൾ അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞു. പിന്നെ ഞാൻ പ്രതികരിച്ചു. അപ്പോൾ അഹങ്കരിയായി. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. എന്നെ പോലെയുള്ള എല്ലാ പെൺകുട്ടികളും അനുഭവിക്കുന്നതാണ്. അന്ന് എന്റെ കുടുംബമാണ് ഒപ്പമുണ്ടായിരുന്നത്, അന്ന് എല്ലാ കാര്യങ്ങളും എഴുതി വെക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു.
എന്റെ ഡയറി മുഴുവൻ ഹൗ (how) എന്ന വാക്കുകൾ ആയിരുന്നു. ഞാൻ എങ്ങനെ ചെയ്യും എന്ന്. പിന്നീട് ഞാൻ അത് ഹു ഐ (who I) എന്നാക്കി. ആ മാറ്റം എന്റെ ജീവിതം തന്നെ മാറ്റി. ഇന്ന് ഞാൻ എന്റെ മോളും പിടിച്ച് ഇവിടെ ഇങ്ങനെ നില്കുന്നുണ്ടെങ്കിൽ എനിക്ക് മനസിലായി. ഞാൻ ഒരു ധീരയായ വനിതയാണെന്ന്. എന്തിനും പൊട്ടിക്കരയുന്ന, നാണം വിചാരിക്കുന്ന ഒരു അമൃത ഉണ്ടായിരുന്നു പത്ത് വർഷം മുമ്പ് . എന്നാൽ ഇന്ന് അതല്ല, എന്നാണ് അമൃത പറഞ്ഞത്.
ശക്തിയില്ലാത്ത അമ്മയുടെ മകളാണെന്ന് ഒരിക്കലും എന്റെ മകൾ പറയരുത് എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവൾ അമൃതയുടെ മകളാണെന്ന് പറയണം എന്നായിരുന്നു. അത് തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചതും ഇവിടെ വരെ എത്തിച്ചത് എന്നായിരുന്നു അമൃതയുടെ വാക്കുകൾ.
https://www.facebook.com/Malayalivartha