വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം, സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തിൽ വീടുകയറി ആക്രമണം, സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍

സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റിൽ. വീടുകയറി ആക്രമണം നടത്തിയ കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹ വാർത്ത പുറത്തുവന്നത്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് രജിസ്റ്റർ വിവാഹം ചെയ്തത്.
പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസിൽ ഇറങ്ങിത്തിരിച്ച അശ്വതി വഞ്ചിക്കപ്പെട്ടതോടെ ലഹരി ഉൾപ്പെടെയുള്ള പലചതിക്കുഴികളിലേക്കും ചെന്നുപെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha