നായരമ്പലം സ്വദേശിയെയും അമ്മയെയും വിറപ്പിച്ച് സീരിയൽ നടിയും ഭർത്താവും: വീട് കയറി ആക്രമണം... അറസ്റ്റ്

വീടുകയറി ആക്രമണം നടത്തിയ സീരിയല്‍ നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് ഇരുവരുടെയും അറസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെ രജിസ്റ്റർ മാര്യേജ് ചെയ്തത് ഒന്നാം തീയതിയായിരുന്നു. ഇതിന് മുമ്പും മദ്യപിച്ച് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇനിയുള്ള കാലം സന്തോഷമായി മുന്നോട്ടു പോകണം. കൊച്ചിയിൽ ഒരു ഷോപ്പ് തുടങ്ങുന്നതും ആലോചനയിലുണ്ട്, സിനിമയിൽ സജീവമാകണം. തുടർന്നങ്ങോട്ട് പ്രശ്നങ്ങളൊന്നുമില്ലാതെ പോകണമെന്നായിരുന്നു വിവാഹ ശേഷം അശ്വതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ലഹരിമരുന്ന് ഇടപാടിലും പെൺവാണിഭത്തിലും അശ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ ജീവിത ദുരന്തം നടി വെളിപ്പെടുത്തിയിരുന്നു.
പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസിൽ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു. ഇവരെ ഉപയോഗിച്ചു സമ്പാദിച്ച പണം ഉപയോഗിച്ച് എറണാകുളം സൗത്തിൽ ട്രാവൽസ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അവർ അന്നു പ്രതികരിച്ചത്.
ദുബായിൽ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്. ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്നും അന്ന് അശ്വതി പറഞ്ഞു. ഡോക്ടർമാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂർണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവർ വെളിപ്പെടുത്തിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.
കുടുംബമായി ജീവിക്കണം എന്ന അതിയായ ആഗ്രഹവും ഇവർ പങ്കുവച്ചു. 26 വയസ് മാത്രം പ്രായമുള്ള അശ്വതിയെ സഹായിക്കുന്നതിനായി നിരവധിപ്പേർ മുന്നോട്ടു വന്നെങ്കിലും ദുരുപയോഗം ചെയ്യുന്നതു ലക്ഷ്യമിട്ടാണു പലരും വരുന്നതെന്നു മനസിലാക്കി ആ ബന്ധങ്ങളിൽ നിന്നു പിൻമാറുകയായിരുന്നു.
https://www.facebook.com/Malayalivartha