ആർ.ജെ ആകണമെന്ന് ആഗ്രഹിച്ചു, ആരും അടുപ്പിച്ചില്ല: സുരേഷ് ഗോപിക്ക് ഒരു ഫീമെയിൽ വേർഷൻ ഉണ്ടെങ്കിൽ അതാണ് എന്റെ ശബ്ദമെന്ന് പറഞ്ഞ് ഒഴിവാക്കി - അർച്ചന കവി

ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തി, പിന്നീട് പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് അർച്ചന കവി. മലയാളി ആണെങ്കിലും അർച്ചന വളർന്നതും പഠിച്ചതുമെല്ലാം നോർത്ത് ഇന്ത്യയിലാണ്. അതിനാൽ തന്നെ മലയാളം ഭാഷ കൈകാര്യം ചെയ്യുന്നതിൽ അർച്ചന ബുദ്ധിമുട്ടാറുണ്ട്. ഇപ്പോൾ സ്വകാര്യ ചാനലിലെ പരമ്പരയിലൂടെ മിനിസ്ക്രീനിന് മുന്നിലെത്തുകയാണ് നടി. സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഒരു മാധ്യമത്തിന്റെ മുന്നിലെത്തിയ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വാക്കുകൾ ഇങ്ങനെ...
സിനിമയും സീരിയലും മാത്രമല്ല ഇടയ്ക്ക് വെബ് സീരിസും ചെയ്യാറുണ്ട്. സീരിയലിൽ വന്ന് ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തപ്പോൾ ടെൻഷനായിരുന്നു. അച്ഛന്റെ സ്ഥലമാണ് കണ്ണൂർ. നീലത്താമരയിലെ കുഞ്ഞിമാളുവിനെ എനിക്ക് അവതരിപ്പിക്കാൻ പറ്റിയത് പോലും എന്റെ കണ്ണൂരിലെ വീട് വളരെ ഉൾപ്രദേശത്ത് ആയതുകൊണ്ടാണ്. നീലത്താമര ചെയ്യുമ്പോൾ പത്തൊമ്പത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഷൂട്ടിങിന് പോകുന്നത് പിക്കിനിക്കിന് പോകുന്നത് പോലെയായിരുന്നു എനിക്ക്.
സെറ്റിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. മാത്രമല്ല ലാൽ ജോസ് സാർ പറഞ്ഞ് തരും എങ്ങനെ ചെയ്യണമെന്ന് അത് മനസിലാക്കി ഞാൻ ചെയ്തു അത്ര മാത്രം. സിനിമയാണ് ചെയ്യുന്നത് എന്നുള്ള ബോധമൊന്നും എനിക്ക് അന്നുണ്ടായിരുന്നില്ല. ആ സിനിമയിലെ പാട്ട് റിലീസ് ചെയ്തപ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. അതിനാൽ തന്നെ ഹിറ്റിന്റെ വ്യാപ്തി അറിയില്ലായിരുന്നു. റാണി രാജ എന്നാണ് പുതിയ സീരിയലിന്റെ പേര്. മമ്മി ആന്റ് മീയിലെ ജുവൽ വലുതായപ്പോലെയാണ് റാണി രാജയിലെ കഥാപാത്രം.
ചില കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെങ്കിലും ആ കഥാപാത്രം ഇടപെടും. വെബ് സീരിസ് എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട് ഞാൻ. സീരിയലിൽ കൂടി വന്നതോട് കൂടി എല്ലാ ടൈപ്പ് ആളുകളിലേക്കും എത്താൻ പറ്റുന്നുണ്ട്. എനിക്ക് അടങ്ങിയൊതുങ്ങി ഇരിക്കാൻ പറ്റില്ല. എല്ലാവരും നല്ല സ്നേഹമുള്ള ആളുകളാണ്. പത്ത് ബസ്സോളം ഞങ്ങൾ എടുത്തിട്ടാണ് അന്ന് റാണി രാജ പ്രമോഷൻ നടത്തിയത്. അന്ന് ആ ബസ്സുകളിൽ കയറിയവർക്ക് സൗജന്യ യാത്രയാണ് നൽകിയത്. ബസിലെന്നല്ല എവിടേയും പ്രമോഷൻ ചെയ്യും ഞാൻ.
അമ്മമാരൊക്കെ എന്നെ മമ്മി ആന്റ് മീ സിനിമയിലൂടെയാണ് ഓർക്കുന്നത്. ആർ.ജെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആരും എന്നെ അടുപ്പിച്ചില്ല. എല്ലാവരും എന്റെ ശബ്ദവും ഭാഷയുമാണ് പ്രശ്നമായി പറഞ്ഞത്. എന്നോട് പല ആൾക്കാരും പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപിക്ക് ഒരു ഫീമെയിൽ വേർഷൻ ഉണ്ടെങ്കിൽ അതാണ് എന്റെ ശബ്ദമെന്ന്. എല്ലാ ദിവസവും കണ്ണാടി നോക്കുമ്പോൾ തന്നെ ഞാൻ അതീവ സുന്ദരിയാണല്ലോയെന്ന് തോന്നാറുണ്ട്. സോൾട്ട് ആന്റ് പെപ്പറിലെ എന്റെ പൂജ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രമാണ്. മാത്രമല്ല പലരും എന്റെ അടുത്ത് വന്ന് ആറ്റിങ്ങലാണോ വീടെന്ന് ചോദിക്കാറുണ്ട്. നടൻ ആസിഫ് അലി വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയാണ്, അർച്ചന കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha