അടുത്ത സിനിമ ടോവിനോയോടൊപ്പം ; കഥാപാത്രത്തെ കുറിച്ച് ഹരീഷ് ഉത്തമൻ

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത “ഇനി ഉത്തരം” എന്ന സിനിമ. മലയാള സിനിമയിൽ ത്രില്ലർ ഇൻസ്റ്റിഗേഷൻ ജോണർ സിനിമകളിൽ പുതിയ ട്രീറ്റ്മെന്റ് രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഈ സിനിമ. ഈ ചത്രത്തിൽ പോലീസ് വേഷത്തിലെത്തി വിസ്മയിപ്പിച്ച നടനാണ് ഹരീഷ് ഉത്തമൻ.
മലയത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ കൊണ്ട് ജനപ്രീതി നേടിയ താരം കൂടെയാണ് ഹരീഷ് ഉത്തമൻ. ഇപ്പോഴിതാ അടുത്ത മലയാള ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ. ടോവിനോ തോമസ് നായകനാകുന്ന 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി സിനിമ താരങ്ങളും സംവിധായകനും, നിർമാതാക്കളും, രചയിതാക്കളും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. തുടർന്ന് നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകി. വീഡിയോ കാണാം
https://www.facebook.com/Malayalivartha