എന്റെ ശവത്തില്‍ ചവിട്ടിയിട്ടേ നീ ഇവിടുന്ന് ഇറങ്ങി പോവുകയുള്ളു... അവർ താലി പൊട്ടിച്ചെടുത്തു... കുട്ടികളെ ഇഷ്ടമല്ലാതായ കാരണം വെളിപ്പെടുത്തി അര്‍ച്ചന മനോജ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അര്‍ച്ചന മനോജ്. സിനിമകളിലും താരം സജീവമായിരുന്നു. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ചില വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ പറ്റിയാണ് നടി സംസാരിക്കുന്നത്. ഭര്‍ത്താവ് മനോജുമായി ആദ്യം രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. ഇക്കാര്യം തന്റെ വീട്ടില്‍ പറഞ്ഞതോടെ അച്ഛനും അമ്മയും എതിര്‍ത്തു. ഒടുവില്‍ താലിപ്പൊട്ടിച്ചെറിയുന്ന അവസ്ഥ വരെ ഉണ്ടായെന്നാണ് നടി പറയുന്നത്.
ഒരിക്കല്‍ മനോജ് വീട്ടില്‍ വന്നിട്ട് അച്ഛനോടും അമ്മയോടും ഞങ്ങളുടെ കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ട് മ്യാരേജ് സര്‍ട്ടിഫിക്കറ്റും അവര്‍ക്ക് കാണിച്ച് കൊടുത്തു. അവരത് കണ്ടതും ഞെട്ടിപ്പോയി. എന്നിട്ട് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് മനോജിന്റെ കവിളിനിട്ട് അടിച്ചു. എന്റെ ശവത്തില്‍ ചവിട്ടിയിട്ടേ നീ ഇവിടുന്ന് ഇറങ്ങി പോവുകയുള്ളു എന്നാണ് എന്റെ താലിപ്പൊട്ടിച്ചിട്ട് അവർ പറഞ്ഞതെന്ന് അര്‍ച്ചന വ്യക്തമാക്കുന്നു. രഹസ്യമായി വിവാഹം കഴിച്ചതിനാല്‍ താലിച്ചരട് താന്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. എന്റെ ദേഹത്ത് തന്നെ ആ താലി ഉണ്ടായിരുന്നു. പലപ്പോഴും ഞാനത് ഒളിപ്പിച്ച് വച്ചു. സത്യത്തില്‍ അമ്മ പറഞ്ഞ ഒരോന്നിനും കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നത് മനസിലാക്കാന്‍ കഴിഞ്ഞത് കാലങ്ങള്‍ക്ക് ശേഷമാണ്.
അതേ സമയം കുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞ് ഞെട്ടിക്കുകയാണ് നടി. 'പിള്ളേര്‍ ഉണ്ടായി കഴിഞ്ഞാല്‍ നമ്മളോടുള്ള സ്‌നേഹം അങ്ങ് പോവും. എനിക്കൊരു കൊച്ച് ജനിച്ചാല്‍ എല്ലാവരുടെയും സ്‌നേഹം അതിനോടാവും. അങ്ങനെയാണ് എനിക്ക് പിള്ളേരെ ഇഷ്ടമല്ലാതായത്. ഗര്‍ഭിണിയായപ്പോള്‍ ഞാനിതെങ്ങനെയും കളയുമെന്ന് എല്ലാവര്‍ക്കും മനസിലായി. അന്നേരം അച്ഛന്‍ എന്നോട് പറഞ്ഞത് വീട്ടില്‍ കയറണമെങ്കില്‍ ഇത് മുന്നോട്ട് കൊണ്ട് പോവണമെന്നാണ്. അതല്ലെങ്കില്‍ നിന്നെ കൊണ്ട് കാശുണ്ടാക്കാന്‍ അവന്‍ കളഞ്ഞതാണെന്ന് അമ്മയടക്കമുള്ളവര്‍ പറയുമെന്ന്', അങ്ങനെ താനത് കൊണ്ട് പോയെന്ന് അര്‍ച്ചന വ്യക്തമാക്കുന്നു.
കൂടാതെ ഇപ്പോഴത്തെ സീരിയലിലെ പുതിയ പിള്ളേര്‍ക്ക് ഒരു ഡെഡിക്കേഷനും ഇല്ല. ഇക്കാര്യം എവിടെ പറയാനും തനിക്ക് മടിയില്ലെന്നും അർച്ചന പറയുന്നു. അവര്‍ എന്തോ സെലിബ്രിറ്റി ആവാന്‍ വേണ്ടി വന്നത് പോലെയാണ്. ഒന്നോ രണ്ടോ സീരിയലില്‍ അഭിനയിക്കും, എന്നിട്ട് കല്യാണം കഴിഞ്ഞങ്ങ് പോവും. കറക്ട് സമയത്ത് ഡേറ്റ് കൊടുക്കാനൊക്കെ അവര്‍ക്ക് ബുദ്ധിമുട്ടാണ്. പിന്നെ കൃത്യ സമയത്ത് ലൊക്കേഷനില്‍ വരില്ല, തുടങ്ങി ഞാന്‍ കണ്ടിരിക്കുന്നതില്‍ കുറേ പേരും അങ്ങനെയാണെന്നും താരം പറയുന്നു.
സീരിയലില്‍ അഭിനയിക്കാന്‍ വന്ന് സെലിബ്രിറ്റിയായി കല്യാണം കഴിച്ച് പോവുന്നവരുണ്ട്. ഇതൊക്കെ ഒരു കമ്മിറ്റ്മെന്റും ഇല്ലാത്തത് കൊണ്ടാണ്. ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ്. അവരെന്തോ ആണെന്നുള്ള ഒരു വിചാരത്തിലാണ് വന്നിരിക്കുന്നത്. അഹങ്കാരം കാണിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഞാന്‍ മരിച്ചാലും ഐശ്വര്യ റായി മരിച്ചാലും എല്ലാം ഒരുപോലെയാണ്. എല്ലാവരും ഒരിടത്തേക്ക് മാത്രമേ പോവുകയുള്ളുവെന്നും അര്‍ച്ചന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha