പണം ധൂർത്ത് അടിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല: ഇൻഡസ്ട്രിയിൽ ഐ ഫോൺ ഇല്ലാത്ത ഏക നായിക ഞാനാണ്: സീരിയൽ കാണുന്ന സ്വഭാവം എനിക്കില്ല; ചിലരൊക്കെ എന്നെ കാണുന്നത് ഭീകരജീവിയായാണ് - ഗൗരി കൃഷ്ണ

വിവാഹ ദിവസവും അതിനുശേഷവും നടന്ന സംഭവങ്ങളെ കുറിച്ചും താൻ കേട്ട വിമർശനങ്ങളെ കുറിച്ചും മനസ് തുറന്ന് നടി ഗൗരി കൃഷ്ണ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. സാർ വിളി മാറ്റി.... ഇപ്പോൾ അദ്ദേഹം വെച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. പെട്ടന്ന് മാറ്റാൻ സാധിക്കുന്നില്ല. ഇടയ്ക്ക് ചേട്ടായെന്ന് വിളിക്കാറുണ്ട്. സാർ എന്ന് വിളിക്കാൻ തുടങ്ങുമ്പോൾ തന്നെ അത് ഞാൻ വിഴുങ്ങും. യഥാർഥത്തിൽ വിവാഹ ദിവസം എന്തൊക്കെയാണ് നടന്നതെന്ന് അഭിമുഖങ്ങളിലൂടെ പറഞ്ഞത് കേട്ട് മനസിലാക്കി ചിലരൊക്കെ ഇപ്പോൾ മനസിലാക്കി സംസാരിക്കാറുണ്ട്. സംഭവത്തിൽ വിശദീകരണം കൊടുത്തിട്ടും അത് മനസിലാക്കാൻ തയ്യാറാവാത്തവരുണ്ട്.
ഞാൻ ആഡംബര ബ്ലൗസ് ഇട്ടു. നാല് കോസ്റ്റ്യൂം വിവാഹത്തിന് മാറി മാറി ധരിച്ചുവെന്നതാണ് ഇപ്പോഴും ചിലരുടെ പ്രശ്നം. അതൊക്കെ ഭയങ്കര തെറ്റാണെന്നാണ് കുറ്റപ്പെുത്തുന്നവർ പറയുന്നത്. ഞാൻ അവരുടെ കാശിനല്ലല്ലോ ബ്ലൗസ് ധരിച്ചത്. അതുകൊണ്ട് അവർ കുറ്റപ്പെടുത്തി കമന്റിടുമ്പോൾ പ്രതികരിക്കാൻ പോകാറില്ല. അവർക്കെന്തിനാണ് എന്റെ കാര്യത്തിൽ ടെൻഷനെന്ന് മനസിലാകുന്നില്ല.
ഒരു ചേച്ചി മെസേജ് അയച്ചതും വളരെ മോശമായിട്ടായിരുന്നു. എന്റെ ഇഷ്ടത്തിന് എനിക്കൊരു ബ്ലൗസ് ഇടാൻ പറ്റാത്ത അവസ്ഥയാണ്. ഞാൻ ഏറ്റവും കൂടുതൽ ചീത്തവിളി കേട്ടത് മണ്ഡപത്തിലെ ചടങ്ങുകൾക്ക് ധരിച്ച സാരിയുടെ ബ്ലൗസിന്റെ പേരിലാണ്. ഒരു പ്രാവശ്യമല്ല വിവാഹം ഉണ്ടാകൂ. ആ ദിവസം ഞാൻ കുറച്ച് നല്ല ബ്ലൗസിട്ടതിന് ആർക്കാണ് ഇത്ര വിഷമം. എന്നോട് ഇന്നേവരെ മനോജേട്ടൻ ഐലവ് യു പറഞ്ഞിട്ടില്ല. പക്ഷെ ആള് ഭയങ്കര റൊമാന്റിക്കാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് പോലും മനോജേട്ടന് ബുദ്ധിമുട്ടാണ്. എൻഗേജ്മെന്റിന് കാമറമാനോട് തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മനോജേട്ടന് ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നു.
അതോടെ മനോജേട്ടൻ പഠിച്ചു. അത്രത്തോളം സംഭവങ്ങൾ കല്യാണത്തിന് നടന്നിട്ടും മനോജേട്ടൻ പ്രകോപിതനായില്ല. അച്ഛന് കാമറമാൻമാരെ കടന്ന് മണ്ഡപത്തിലേക്ക് വരാൻ സാധിക്കാത്തത് കാരണം താഴെ നിന്ന് കൈപിടിച്ചോളാൻ ആക്ഷൻ കാണിക്കുകയായിരുന്നു. ഏതൊ ഒരു മീഡിയയിലെ ചേട്ടനാണ് മാലയിടാൻ ഞങ്ങളോട് പറഞ്ഞത്. കൊച്ചച്ഛനൊന്നും ആ പ്രദേശത്ത് വരാൻ സാധിച്ചിരുന്നില്ല.
മാലയിടുന്ന ചടങ്ങ് മാത്രമെ മണ്ഡപത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രമല്ല ഞാൻ ചിരിച്ച് നിൽക്കുന്ന ഒറ്റ ഷോട്ട് പോലും ആരും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബന്ധുക്കൾക്ക് തമ്മിൽ തമ്മിൽ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ ആരായാലും സംസാരിച്ച് പോകും. അച്ഛനേയും അമ്മയേയും ഒറ്റപ്പെടുത്തില്ല ഞാനെന്ന് എനിക്കുറപ്പുണ്ട് അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് പോയപ്പോൾ ഞാൻ കരയാതിരുന്നത്. ഞാൻ ചെന്ന് കേറിയത് എനിക്ക് ഏറ്റവും കംഫേർട്ടായിട്ടുള്ള സ്ഥലത്താണ്.
വീഡിയോ എടുക്കാൻ വന്ന ആരൊക്കയോ എന്നോട് പറയുന്നുണ്ടായിരുന്നു കരയാൻ. ഞാൻ ടാറ്റ കൊടുത്തത് പോലും മീഡിയക്കാർക്കാണ്. കാരണം അച്ഛനേയും അമ്മയേയും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. മീഡിയയെ വിളിച്ച് വരുത്തിയത് നിങ്ങളല്ലേ? പിന്നെ എന്തിനാണ് ഈ ഷോയെന്നും ചിലർ ചോദിച്ചിരുന്നു. മീഡിയക്കാരോട് എടുക്കേണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവർക്ക് നിൽക്കാനുള്ള പ്ലാറ്റ്ഫോം വരെ തയ്യാറാക്കിയിരുന്നു.
പക്ഷെ അവർ വീഡിയോ ചിത്രീകരിച്ച രീതിയാണ് എന്നെ ബുദ്ധിമുട്ടിച്ചത്. ഇൻഡസ്ട്രിയിൽ ഐ ഫോൺ ഇല്ലാത്ത ഏക നായിക ഞാനായിരിക്കും. പണം ധൂർത്ത് അടിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. സീരിയൽ കാണുന്ന സ്വഭാവം എനിക്കില്ല. ഇൻഡസ്ട്രിയിലെ ചിലരൊക്കെ എന്നെ ഇപ്പോഴും ഭീകരജീവിയായാണ് കാണുന്നത്. ഹണിമൂൺ അടുത്തൊന്നും ഇല്ല. പഠനവും ഷൂട്ടുമുണ്ട്. ഗവൺമെന്റ് ജോലി നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ്-ഗൗരി [പറഞ്ഞു.
https://www.facebook.com/Malayalivartha