ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ.... ഹോട്ടലിൽ വാപ്പയുമായി അപ്രതീക്ഷിത കണ്ടുമുട്ടൽ!!!

2014 മുതൽ മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബ ഹാസ്യപരമ്പരയായിരുന്നു എം 80 മൂസ. പ്രശസ്ത ഹാസ്യനടൻ വിനോദ് കോവൂർ ആയിരുന്നു മൂസയായി പ്രത്യക്ഷപ്പെട്ടിരുന്നത്. കോഴിക്കോട് സംസാര ശൈലിയിലെ മനോഹാരിത തന്റെ കഥാപാത്രങ്ങളില്‍ കൊണ്ടുവന്ന താരം കൂടെയാണ് അദ്ദേഹം. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു. എങ്കിലും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം മൂസക്കയുടെ തന്നെയാണ്. സൂരഭിയും പ്രേക്ഷകർക്കിടയിൽ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് എം80 മൂസയിലൂടെയാണ്.
പരമ്പരയിൽ മൂസയുടേയും പാത്തുവിന്റേയും രണ്ട് മക്കളിൽ മൂത്ത മകളായി അഭിനയിച്ചിരുന്നത് അഞ്ജുവാണ്. റസിയ എന്ന കഥാപാത്രത്തെയാണ് അഞ്ജു വളരെ മനോഹരമായി സീരിയലിൽ അവതരിപ്പിച്ചത്. എം80 മൂസയ്ക്ക് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന അഞ്ജുവിനെ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനോദ് കോവൂർ.
നടി എന്നതിലുപരി അഞ്ജു ഇന്ന് ഒരു എയർഹോസ്റ്റസ് കൂടിയാണ്. അഞ്ജുവിനെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് വിനോദ് കുറിച്ചത് ഇങ്ങനെയായിരുന്നു. 'ആഗ്രഹിച്ചത് പോലെ തന്നെ അഞ്ജു എയര്‍ഹോസ്റ്റസായിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവള്‍ മാനത്തൂടെ പാറിപ്പറന്ന് നടക്കുകയാണെന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം. തിരക്കുകള്‍ക്കിടയില്‍ കലാജീവിതവും അഞ്ജു കൃത്യമായി മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. വലിയ ഒരു ഇടവേളക്ക് ശേഷം എം80 മൂസയിലെ എന്റെ മകൾ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ....
കൂടുതൽ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു. എം80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ ആദ്യമായി എന്റേയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസുമാരെ കണ്ടപ്പോ ഓൾക്കും മനസിൽ ഒരാഗ്രഹം ഉദിച്ചു എയർ ഹോസ്റ്റസ് ആകണമെന്ന്. എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന്.... ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായ് അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ് അഭിമാനമാണ്. എയർ ഹോസ്റ്റസ് ആയിട്ടും കലയെ മോൾ ഉപേക്ഷിച്ചില്ലട്ടോ. റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞു.
ജനുവരിയിൽ റിലീസുണ്ട്. ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിങ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു. 14ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17ന് തിരിച്ചും. ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും അവൾ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന്.
ആകാശത്തിൽ വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചറായും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ. മൂസക്കായിന്റെ പൊന്നുമോൾ റസിയ' വിനോദ് കോവൂർ കുറിച്ചു. മൂസയേയും മകളേയും വീണ്ടും ഒരുമിച്ച് കണ്ടത് ആരാധകരേയും ആവേശത്തിലാക്കി. ഉപ്പ-മകൾ കെമിസ്ട്രിയെ പ്രശംസിച്ചും നിരവധി പേർ എത്തി. 'ഉപ്പയും മകളും ആകാശത്തിൽ കണ്ടുമുട്ടട്ടെ' എന്നതടക്കമുള്ള ആശംസകളാണ് ഇരുവരുടേയും ആരാധകർ നേർന്നത്.
https://www.facebook.com/Malayalivartha