ഹരികൃഷ്ണന്‍സിൽ രണ്ട് ക്ലൈമാക്സ് എങ്ങനെ വന്നു...? 24 കൊല്ലം സൂക്ഷിച്ച രഹസ്യം പൊട്ടിച്ച് നടൻ മമ്മൂട്ടി...

മലയാളത്തിലെ എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നായ ‘ഹരികൃഷ്ണന്‍സിൽ രണ്ട് ക്ലൈമാക്സ് എങ്ങനെ വന്നുവെന്ന് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി നടൻ മമ്മൂട്ടി. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തകർത്തഭിനയിച്ച സൂപ്പർഹിറ്റ് സിനിമയിൽ നായികയായി എത്തിയത് ബോളിവുഡ് താരം ജൂഹി ചൗള ആയിരുന്നു. 1998 സെപ്റ്റംബറിലാണ് ഹരികൃഷ്ണന്‍സ് തിയറ്ററുകളിൽ എത്തിയത്. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്.
കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. കേരളത്തിലെ രണ്ട് മേഖലകളിൽ രണ്ട് ക്ലൈമാക്സ് വന്നത് ചില പദ്ധതികൾ പൊളിഞ്ഞത് കൊണ്ടാണെന്നാണ് മമ്മൂട്ടി പറയുന്നത്. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് ഈ രഹസ്യം മെഗാസ്റ്റാർ വെളിപ്പെടുത്തിയിരിക്കുന്നത്.
ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സുകൾ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും.
അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്.
പക്ഷേ ഈ പ്രിന്റുകൾ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലർക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകർ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയിൽ ഹരികൃഷ്ണൻസിനെ പറ്റി സംസാരിക്കാൻ ഇടയായതും. എന്ന് മമ്മൂട്ടി പറയുന്നു.
https://www.facebook.com/Malayalivartha