തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷന്‍: വൈറലായി അമൃത സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്...

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ നേരിടുകയും അതിജീവിക്കുകയും ചെയ്ത് കരുത്തയായ സ്ത്രീയായി പിന്നീട് അമൃത മാറുകയായിരുന്നു.ഈയ്യടുത്താണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം അമൃത ലോകത്തോട് പറയുന്നത്.
ഇതും വലിയ വാര്‍ത്തയായിരുന്നു. നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടാറുണ്ട് അമൃത സുരേഷ്. നാളുകളായി താരവും കുടുംബവും സോഷ്യല്‍ മീഡിയയുടെ ക്രൂര വിനോദത്തിന് ഇരയാകുന്നു. ഇതിനെതിരെ പലപ്പോഴായി അമൃത പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ അമൃത തന്റെ ജീവിതം മാറ്റി മറിച്ച സ്‌പെല്ലിംഗ് കറക്ഷനെക്കുറിച്ച് പറഞ്ഞത് ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷന്‍ ആണെന്നാണ് അമൃത പറയുന്നത്. മുമ്പൊരു ഷോയില്‍ താരം തന്നെ പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി പങ്കുവച്ചിരിക്കുകയാണ് അമൃത. ''എന്റെ ലൈഫിനെ മൊത്തമായിട്ട് മാറ്റി മറിച്ചത് ഹൗ എന്നതിലെ WHO എന്നതില്‍ നിന്നും W എടുത്ത് മുന്നില്‍ ഇട്ടിട്ട് WHO എന്നാക്കിയതാണ്''. എന്നായിരുന്നു അമൃത പങ്കുവച്ചത്.
തന്റെ മറ്റൊരു വാചകവും അമൃത പങ്കുവച്ചിരുന്നു. പിന്നോട്ട് പോകാനുള്ള ഓപ്ഷന്‍ ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചു കൊണ്ട് മുന്നോട്ട് തന്നെ നീങ്ങുക എന്ന വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഈയ്യടുത്ത് അമൃതയ്‌ക്കെതിരെ മുന്‍ ഭര്‍ത്താവ് ബാല രംഗത്തെത്തിയിരുന്നു. തന്റെ പുതിയ സിനിമയായ ഷെഫീഖിന്റെ സന്തോഷം കാണാന്‍ മകളെ കൂടെ വിട്ടില്ലെന്നും തന്നെ പറ്റിച്ചുവെന്നുമായിരുന്നു ബാല ആരോപിച്ചത്.
ബാലയുടെ ആരോപണം വലിയ വാര്‍ത്തയായതോടെ അമൃത തന്നെ സോഷ്യല്‍ മീഡിയയിലൂടെ നടന്നത് എന്തെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു അമൃതയുടെ മറുപടി. അതില്‍ കൂടുതലോ കുറവോ ഇല്ലെന്നും താരം പറയുന്നു. അതേസമയം, മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള്‍ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണെന്നും അമൃത പ്രതികരിച്ചിരുന്നു.
അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുതെന്നാണ് അമൃത മാധ്യമങ്ങളോടായി പറഞ്ഞത്. താരത്തിന് പിന്തുണയുമായി പിന്നാലെ നിരവധി പേരെത്തുകയും ചെയ്തിരുന്നു. അതേസമയം ബാലയുടെ കൂടെ പോകേണ്ട എന്നത് മകളുടെ തീരുമാനമായിരുന്നുവെന്നും അവളത് നേരിട്ട് ബാലയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും അമൃതയുടെ സഹോദരിയായ ഗായിക അഭിരാമിയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha