രാത്രിയില്‍ വിശേഷം ചോദിച്ച് മെസ്സേജ് അയക്കുന്നവരെ താൻ ബ്ലോക്ക് ചെയ്യും; പോക്ക് കാണുമ്പോഴേ അറിയാം എങ്ങോട്ടേക്കാണ് പോകുന്നതെന്ന് - ലിന്‍റു റോണി

ഭാര്യ എന്ന പരമ്പരയിൽ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു ലിന്‍റു റാണി. രഹനയുടെ വേഷത്തില്‍ തകര്‍ത്താടിയ ലിന്‍റുവിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആരും മറക്കില്ല. മൂന്ന് നായികമാരും സാജന്‍, സൂര്യ, റോണ്‍സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്ന പരമ്പര സൂപ്പര്‍ ഹിറ്റായിരുന്നു. ഭര്‍ത്താവിന്‍റെ കാപട്യങ്ങളറിയാത്ത ഒരു പാവം മുസ്ലിം പെണ്‍കുട്ടിയുടെ, ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ലിന്‍റുവിന്‍റേത്. സീരിയൽ കഥാപാത്രങ്ങളെ പോലെയല്ല താനെന്ന് ഇന്‍സ്റ്റഗ്രാമിലെ നിരന്തരമുള്ള വീഡിയോകളിലൂടെ ലിന്‍റു പറഞ്ഞുവയ്ക്കാറുണ്ട്.
ഇപ്പോള്‍ ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലിന്റു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലിന്റു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പുതിയ വീഡിയോയില്‍ ലിന്റു. ചിലരെയൊക്കെ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അതിന്റെ കാരണം എന്താണെന്നും ലിന്റു വീഡിയോയിൽ പറയുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെ അനാവശ്യമായി കമന്റ് ചെയ്യുന്നവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറ്. എനിക്കൊരു അമ്മയാവാനാവില്ല, സറോഗസി ചെയ്യാനാണ് ഒരാള്‍ പറഞ്ഞത്. ചില കമന്‍സൊക്കെ ഞാന്‍ പിന്‍ ചെയ്ത് വെക്കാറുണ്ട്. അതിന് മറ്റുള്ളവര്‍ മറുപടി കൊടുക്കുമ്പോള്‍ കമന്റിട്ടവര്‍ തന്നെ അത് ഡിലീറ്റ് ചെയ്യും. ഞാനല്ല മറുപടി കൊടുക്കുന്നത്'' എന്നാണ് ലിന്റു പറയുന്നത്.
ഇത്തരത്തില്‍ താന്‍ പിന്‍ ചെയ്തു വച്ചൊരു കമന്റിനെക്കുറിച്ചും ലിന്റു പറയുന്നത്. ലിന്റുവിന് അമ്മയാകാന്‍ സാധിക്കില്ലെന്നും ഇതിനാല്‍ സറോഗസി നോക്കിക്കൂടെ എന്ന കമന്റാണ് താരം പിന്‍ ചെയ്തുവച്ചതിലൊന്ന്. ഇയാള്‍ക്ക് താന്‍ മറുപടി ന്ല്‍കിയിട്ടില്ലെന്നും പക്ഷെ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മറുപടി നല്‍കിയെന്നും ഈ കമന്റ് പിന്നീട് ഡിലീറ്റായെന്നും താരം പറയുന്നു. ഒരു കാര്യവുമറിയാതെ എന്തൊക്കെയോ എവിടെ നിന്നോ കേട്ട് കമന്റ് ചെയ്യുന്നവരെ താന്‍ ബ്ലോക്ക് ചെയ്യാറുണ്ടെന്നും ലിന്റു പറയുന്നു. താന്‍ സംസാരിക്കുന്നത് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് മനസിലാക്കിയിട്ടാണ്.
കാര്യമറിയാതെ കമന്റു ചെയ്യുന്നവര്‍ക്ക് മറുപടി നല്‍കി അതൊരു ചര്‍ച്ചയാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു. ഇതിനിടെ ഫാമിലിയിലുള്ള കസിന്‍സിനെയൊക്കെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ചും ലിന്റു പറയുണ്ട്. നമ്മളുടെ കാര്യങ്ങളും വിശേഷ ദിവസങ്ങളുമെല്ലാമറിഞ്ഞിട്ടും അവരൊന്നും എന്നെ വിഷ് ചെയ്യാറില്ല. നാട്ടിലുള്ളവരുടെ പിറന്നാളിനൊക്കെ വിഷ് ചെയ്യുന്നത് കാണാറുണ്ട്. നമ്മളെയൊന്ന് വിഷ് ചെയ്യാനോ എങ്ങനെയുണ്ടെന്ന് ചോദിക്കാനോ അവര്‍ക്ക് സമയമില്ലെന്നാണ് ലിന്റു പറയുന്നത്.
എന്നാല്‍ നമ്മളെക്കുറിച്ച് വല്ല ഗോസിപ്പോ നെഗറ്റീവ് കമന്റുകളോ ഉണ്ടെങ്കില്‍ അതൊക്കെ ഇവര്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുമെന്നും ലിന്റു ചൂണ്ടിക്കാണിക്കുന്നു. അവര്‍ക്ക് സമയമേയില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയുള്ളവരോട് അങ്ങോട്ട് പോയി വിശേഷങ്ങള്‍ ചോദിക്കാനൊന്നും താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കി. വീഡിയോ ഇങ്ങനെ കുത്തിക്കോണ്ടിരുന്നാല്‍ കഞ്ഞി കുടിക്കാനുള്ള വകയെങ്കിലും കിട്ടുമോയെന്ന് എന്നോട് ഒരു ആന്റി ചോദിച്ചിരുന്നുവെന്നും ലിന്റു വെളിപ്പെടുത്തുന്നു. പക്ഷെ ഈ ചോദ്യം കേട്ട് എനിക്ക് ചിരിയാണ് വന്നതെന്നും ലിന്റു പറയുന്നു. എനിക്ക് കഞ്ഞി കുടിക്കാനോ നാരങ്ങ വെള്ളം കുടിക്കാനോ ഇതില്‍ നിന്നും പൈസ കിട്ടുന്നുണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. ഇതെന്റെ പാഷനാണ്.
വര്‍ക്കായിട്ടല്ല കാണുന്നതെന്നും താരം തന്റെ വ്‌ളോഗിംഗിനെക്കുറിച്ച് പറഞ്ഞു. ആ അമ്മായി സ്വന്തം പ്രൊഫഷനില്‍ ഓക്കെ അല്ലാത്തതിനാലാവാം എന്നോട് വരുമാനത്തെക്കുറിച്ച് ചോദിക്കുന്നതെന്നും അവരോട് ഞാനെന്തിനാണ് മറുപടി പറയുന്നതെന്നും ചോദിക്കുന്നു താരം. താന്‍ നെഗറ്റിവിറ്റിയില്‍ നിന്നും സ്വയം അകന്നുമാറുകയാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്. സുഹൃത്താണെങ്കിലും ഇങ്ങനെയുള്ളവരേയും ഞാന്‍ ബ്ലോക്ക് ചെയ്യാറുണ്ട്. രാത്രിയില്‍ വിശേഷം ചോദിച്ച് മെസ്സേജ് അയയ്ക്കുന്നവരേയും ബ്ലോക്ക് ചെയ്യാറുണ്ട്. അവരുടെ പോക്ക് കാണുമ്പോഴേ അറിയാം എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് ലിന്റു പറയുന്നത്.
https://www.facebook.com/Malayalivartha