മാളികപ്പുറത്തിന്റെ ട്രയിലറിർ പുറത്ത്; തന്റെ നിയോഗം എന്ന് ഉണ്ണി മുകുന്ദൻ; മോഹൻലാൽ പേടിച്ച ലിബറോളി ഉരുക്കുമതിലിൽ വിള്ളൽ വീഴ്ത്തിയ ഉണ്ണി ഒരു പ്രതീക്ഷയാണ്, മലയാളത്തിലെ കാന്താര ആകട്ടെ എന്ന് സോഷ്യൽ മീഡിയ

ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തിന്റെ ട്രയിലർ പുറത്തിറങ്ങി. വമ്പൻ സ്വീകാര്യതയാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ഒരു കൊച്ചുകുട്ടിയുടെ സൂപ്പർ ഹീറോ അയ്യപ്പനെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം.
എന്നെ സ്നേഹിക്കുന്ന എല്ലാവരും വാക്കുകൾകൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററിൽ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു എന്നാണ് ട്രെയിലർ പുറത്തിറക്കിക്കൊണ്ട് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള പ്രമുഖർ സിനിമയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇന്നലെ ട്രയിലർ ഇറങ്ങിയതോടെ വിവിധ ഗ്രൂപുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ആശംസ പ്രവാഹം തന്നെയുണ്ടായി. " മാളികപ്പുറം " മലയാളത്തിൽ ഇറങ്ങിയ കാന്താര ആകട്ടെ, ഈ അടുത്തകാലത്തു...ഇറങ്ങിയ ട്രൈലർ ഇത് കിടിലം , പൊളിച്ചു അയ്യനെ കണ്ടൊരു ഫീൽ. എന്നിങ്ങനെ കമെന്റുകൾ കൊണ്ട് നിറഞ്ഞു.
രാജീവ് മേനോൻ എന്ന പ്രൊഫൈലിൽ നിന്ന് എഴുതിയ പോസ്റ്റിൽ മാളികപ്പുറം എന്ന സിനിമയും ഉണ്ണി മുകുന്ദനും സാംസ്കാരിക രംഗം കൈയ്യടക്കി വച്ചിരിക്കുന്നഉരുക്കുമതിലിൽ വിള്ളൽ വീഴ്ത്തിയതിനെ അഭിനന്ദിക്കുന്നു .
പോസ്റ്റിന്റെ പൂർണരൂപം
സഹകരണ സംഘങ്ങൾ, വായനശാലകൾ എന്നിവയൊക്ക പിടിച്ചടക്കി കൈവശം വച്ചതു പോല മലയാള സാംസ്കാരിക രംഗവും ലെഫ്റ്റ് ലിബറോളികൾ കയ്യടക്കി വച്ചിട്ടുണ്ട്. അവിടെ ലിബറോളിത്തരമല്ലാതെ വേറിട്ടൊരു സ്വരമുയർത്താൻ പലർക്കും പേടിയാണ്. ആദ്യകാലങ്ങളിൽ ദേശീയതയെ സപ്പോർട്ട് ചെയ്ത് കുറച്ചൊക്കെ സംസാരിച്ചിരുന്ന മോഹൻലാൽ ആ ഇക്കോ സിസ്റ്റത്തെ പേടിച്ച് ഇപ്പോൾ വാ തുറക്കാറില്ല. നടന്മാർ അഭിപ്രായം പറയേണ്ടതില്ലാത്ത വിഷയങ്ങളിൽ ദേശീയതയ്ക്കെതിരെ പ്രതികരിക്കാൻ ചിലർ അനാവശ്യ ത്വര കാണിച്ചതും ആ സിസ്റ്റത്തെ ഭയന്നാണ്.
എന്നാൽ ഉണ്ണി ഒരു പ്രതീക്ഷയാണ്. കലാ സാംസ്ക്കാരിക രംഗത്തെ ഇടതു ലിബറോളി ഉരുക്കുമതിലിൽ അയാൾ വിള്ളൽ വീഴ്ത്തിക്കഴിഞ്ഞു. ഞാൻ അയാളെ ഒരു നിയോഗമായിട്ടാണ് കാണുന്നത്. ഇക്കോ സിസ്റ്റത്തെ ഭയന്ന് വാ തുറക്കാതിരിക്കുന്ന പലരും അയാളുടെ വഴിയേ നടക്കാൻ തുടങ്ങും. അയാൾ ഭാവിയിൽ രാജ്യസഭാ എം പി യും ഒരു പക്ഷെ ക്യാബിനറ്റ് മന്ത്രിയുമായേക്കാം. നിർഭയത്വവും സത്യസന്ധതയും കൈമുതലായുള്ളവർ വിജയിക്കാതെ തരമില്ല.
സ്വാമി അയ്യപ്പൻ ഉണ്ണിയോടൊപ്പമുണ്ട്. " മാളികപ്പുറം " മലയാളത്തിൽ ഇറങ്ങിയ കാന്താര ആകട്ടെ.
https://www.facebook.com/Malayalivartha