ബത്‌ലഹേം തെരുവ് വീഥിയിൽ മഞ്ജു! മെഴുക് തിരി കത്തിച്ച് പ്രാർത്ഥനയിൽ അലിഞ്ഞ് താരം.... മുന്നിൽ ഒറ്റ ലക്ഷ്യം!!!

വിശുദ്ധ നഗരമായ ബെത്‌ലഹേമിൽ അവധിക്കാലം ആഘോഷിക്കുകയാണ് നടി മഞ്ജുവാര്യർ. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്.
ഇതിനിടയിലാണ് താരം ബത്‌ലഹേം സന്ദർശന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബത്‌ലഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. 'നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക', എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്. ഈ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശും പങ്കുവച്ചിട്ടുണ്ട്. ‘മഞ്ജു ഇൻ ബത്‌ലഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘സമ്മർ ഇൻ ബത്‌ലഹേമിലെ ആമി കുട്ടി, ഡെന്നിസ് എവിടെ?, അന്നും ഇന്നും എന്നും ഇഷ്ടം, നിങ്ങളുടെ സന്തോഷം കാണുമ്പോ എപ്പോഴും മനസ്സിൽ വളരെ സന്തോഷം തോന്നും. എന്നിങ്ങനെ പോകുന്നു കമന്റുകൾ. ബെത്‌ലഹേമിലെ തെരുവുകളിലൂടെ ഡംഗറിയും സൺഗ്ലാസും ധരിച്ച് നടന്നുനീങ്ങുന്ന മഞ്ജു മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് പറയാത്ത അധികം ക്രിസ്മസ് കരോള്‍ ഗാനങ്ങളുണ്ടാവില്ല.
ജറുസലേമില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ഗ്രാമമായ ബെത്‌ലഹേമിന്റെ പ്രാധാന്യവും പ്രസിദ്ധിയും ബൈബിളിനേയും യേശുവിനേയും ചുറ്റിപ്പറ്റിയാണ്. വിശ്വാസികള്‍ അടക്കമുള്ള നിരവധി സഞ്ചാരികളാണ് ബെത്‌ലഹേം സന്ദര്‍ശിക്കാറ്. കരോള്‍ ഗാനത്തിന്റെ പശ്ചാത്തല സംഗീതവുമായാണ് മഞ്ജു വാര്യരുടെ വീഡിയോ മിഥുന്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം മഞ്ജു ബെത്‌ലഹേമിൽ എന്നും കുറിച്ചിട്ടുണ്ട്.
മിഥുന് നന്ദി പറഞ്ഞുകൊണ്ട് മഞ്ജുവാര്യരും വീഡിയോ പങ്കുവച്ചിട്ടുണ്ട്. ജറുസലേമില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ഗ്രാമമാണ് ഉണ്ണിയേശു പിറന്ന ബെത്ലഹേം. വിശ്വാസികള്‍ അടക്കമുള്ള നിരവധി സഞ്ചാരികള്‍ എത്തുന്നിടം കൂടിയാണ് ഇവിടം. കഴിഞ്ഞ ദിവസം നടി അനുസിത്താരയും ക്രിസ്തുമസ് ആഘോഷത്തിനായി ബെത്ലഹേമിലെത്തിയിരുന്നു. ആ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേ സമയം, തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്നത്. അജിത്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.
ഇന്തോ-അറബിക് ചിത്രം 'ആയിഷ'യും മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ജനുവരി 20ന് ചിത്രം ലോകമൊമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് 'ആയിഷ'. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ആമിർ പള്ളിക്കൽ ആണ് സംവിധാനം.
https://www.facebook.com/Malayalivartha