എം ബി ബി എസ് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം: ട്യൂഷൻ എടുത്ത ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്തിന് സർപ്രൈസ് ഗിഫ്റ്റുകളുമായി വിദ്യാർത്ഥികൾ....

തനിക്കും ഭർത്താവിനും കിട്ടിയ സർപ്രൈസ് ഗിഫ്റ്റ് പങ്കുവച്ച് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത്. ഡോക്ടറുടെ യൂട്യൂബ് ചാനലിലൂടെയാണ് വിദ്യാർത്ഥികളിൽ നിന്ന് തനിക്ക് ലഭിച്ച സർപ്രൈസ് ഗിഫ്റ്റുകളെക്കുറിച്ച് പറഞ്ഞ് വീഡിയോ പങ്കുവച്ചത്.
ഇന്ന് ഭയങ്കര സന്തോഷമുള്ള ദിവസമാണ്. എം ബി ബി എസ് വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുത്തിരുന്ന വിവരം ഞാൻ മുമ്പ് പറഞ്ഞിരുന്നു. അവരുടെ റിസൽട്ട് വന്നു. പാസായി. അവർ എനിക്ക് തന്ന ഗിഫ്റ്റാണിത്' എന്ന് പറഞ്ഞുകൊണ്ട് തനിക്ക് കിട്ടിയ സമ്മാനം എലിസബത്ത് വീഡിയോയിൽ കാണുക്കുന്നുണ്ട്.
കൂടെ ബാലയുമുണ്ട്. യഥാർത്ഥത്തിൽ പഠിപ്പിച്ച് കൊടുത്തത് താനാണ്, പക്ഷേ ഗിഫ്റ്റ് കൊടുത്തത് ഇവൾക്കാണെന്ന് ബാല തമാശരൂപേണ പറയുന്നുണ്ട്. എലിസബത്തിനെ ഓർത്ത് അഭിമാനം തോന്നുന്നുണ്ടെന്നും ബാല പറയുന്നു. ഓൺലൈൻ ക്ലാസ് എടുക്കാൻ ക്യാമറയും ലൈറ്റൊക്കെ താനാണ് സെറ്റ് ചെയ്തുകൊടുത്തതെന്നും നടൻ വീഡിയോയിലൂടെ പറയുന്നു.
https://www.facebook.com/Malayalivartha