വട്ടിളക്കാന്‍ വേണ്ടി ചെയ്തതാണ്, പക്ഷെ എവിടെയോ വച്ച് കയ്യില്‍ നിന്ന് പോയി: അച്ഛനും അമ്മയും അനിയത്തിയും ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു:- ഒളിച്ചോട്ടത്തെക്കുറിച്ച് നടി ശ്രീക്കുട്ടി...

ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീൻ ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് ശ്രീക്കുട്ടി. അഭിനയിക്കുന്ന സമയത്ത് സീരിയല്‍ സംവിധായകനെ പ്രണയിച്ച് ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു നടി. ഇപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും തന്റെ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ആരാധകരോട് മനസ് തുറക്കുകയാണ് ശ്രീക്കുട്ടി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവെന്ന് പറയുകയാണ് ശ്രീക്കുട്ടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... പുള്ളി ഭയങ്കര ചൂടനാണ്. ഭയങ്കര ദേഷ്യം. അത്ര ചൂടനാണെങ്കില്‍ നമുക്കൊന്ന് തണുപ്പിക്കണം, നീ കേറി പ്രേമിക്കെന്ന് പറഞ്ഞു. വട്ടിളക്കാന്‍ വേണ്ടി ചെയ്തതാണ്, പക്ഷെ എവിടെയോ വച്ച് കയ്യില്‍ നിന്നും പോയിയെന്നാണ് ശ്രീക്കുട്ടി പറഞ്ഞത്. നേരത്തെ പതിനെട്ട് വയസാകാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ആയതോടെ ഒളിച്ചോടുകയായിരുന്നു എന്നും താരം പറഞ്ഞിരുന്നു. വീട്ടില്‍ സമ്മതിക്കില്ലെന്ന് കരുതിയായിരുന്നു ഒളിച്ചോടിയത്.
താനും ഭര്‍ത്താവും തമ്മില്‍ 12 വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്നും ഈയ്യടുത്ത് തന്റെ ചാനലിലൂടെ ശ്രീക്കുട്ടി പറഞ്ഞിരുന്നു. ചാനലില്‍ നിന്നു തന്നെ വിളിച്ച് ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞുവോ എന്ന് ചോദിച്ചെന്ന് അമ്മ പറയുന്നു. ഒരുപാട് വിഷമിച്ചു. കുറേനാള്‍ പുറത്തിറങ്ങാറില്ലായിരുന്നുവെന്നും അമ്മ പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങി പോകുമ്പോള്‍ അമ്മയെ ഒന്നു നോക്കിയെന്ന് പറഞ്ഞപ്പോള്‍ അതൊരു പ്രത്യേക നോട്ടമായിരുന്നുവെന്ന് പിന്നെയാണ് എനിക്ക് മനസിലായതെന്നാണ് അമ്മ പറയുന്നത്.
സുരേഷ് ഗോപിയ്ക്ക് ഭയങ്കര കാര്യമായിരുന്നു തന്നെ എന്നാണ് ശ്രീക്കുട്ടി പറയുന്നത്. മകളായിട്ട് അഭിനയിച്ചിരുന്നു. ചോക്ലേറ്റൊക്കെ കൊണ്ടു തരും. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ് ജനകന്‍ വരുന്നത്. അതില്‍ അദ്ദേഹത്തിന്റെ മകളായിട്ട് അഭിനയിക്കാന്‍ വിളിച്ചു. പക്ഷെ തമിഴില്‍ നായികയാകുന്നതിനാല്‍ പറ്റില്ലെന്ന് പറഞ്ഞു. കുട്ടിയുടെ ഭാവി വച്ചാണ് നിങ്ങള്‍ കളിക്കുന്നത്, ഇതില്‍ ചെയ്യൂ നല്ലൊരു ബ്രേക്കായിരിക്കുവെന്ന് പറഞ്ഞു. ഇല്ലെന്ന് പറഞ്ഞു. അതോടെ പുള്ളയുമായുള്ള ബന്ധം ഇല്ലാതായെന്നും താരം പറയുന്നുണ്ട്. പൈസയോട് നല്ല ആക്രാന്തമാണെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. അഞ്ച് പൈസ കളയില്ല. കാശ് തരാന്‍ വൈകിയാല്‍ ഞാന്‍ വിളി തുടങ്ങും.
ലൊക്കേഷനില്‍ എന്റെ കാറിലാണ് പോവുക. കാഷ്യര്‍ വന്നാല്‍ അപ്പോള്‍ ടിഎ എടുക്കെന്ന് പറഞ്ഞ് തുടങ്ങും. പിശുക്കിയാണെന്ന കാര്യം ലോക പ്രശസ്തമാണെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. അനിയത്തി. അച്ഛനും അമ്മയും അനിയത്തിയും ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും താരം ഒളിച്ചോട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ പോകണം എന്നു തന്നെയായിരുന്നു മനസില്‍. അനിയത്തിയുടെ കാര്യത്തിലായിരുന്നു വിഷമമുണ്ടായിരുന്നത്. സ്‌കൂളില്‍ നിന്നും, ടീച്ചേഴ്‌സ് പോലും പിന്തുണ കൊടുക്കാതെ മോശമായിട്ട് സംസാരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര വിഷമമായെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha