ആ ഫോട്ടോകളിലൊക്കെ പെണ്‍കുട്ടികളുടെ മുഖം കുത്തി വരച്ചിരുന്നു: ഇനി ധൈര്യം ഉണ്ടെങ്കില്‍ താന്‍ കല്യാണം കഴിക്കടോ എന്നായിരുന്നു ആ പെൺകുട്ടി പറഞ്ഞത്... ആരാധികയെ കുറിച്ച് ഗോവിന്ദ് പത്മസൂര്യ

അവതാരകനായി കടന്നു വന്ന് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലെല്ലാം സജീവമായി മാറിയ നടനാണ് ജിപി. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയെ ഹിറ്റാക്കി മാറ്റുന്നതിന് ജിപി-പേളി അവതാരക ജോഡിയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഇപ്പോഴിതാ ഡിഫോര്‍ ഡാന്‍സിന്റെ സമയത്ത് തനിക്ക് ലഭിച്ചൊരു കത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജിപി. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു ജിപി മനസ് തുറന്നത്. കത്ത് തുറന്നു വായിക്കുക രസമുള്ള കാര്യമാണ്.
ഇപ്പോള്‍ അങ്ങനെ കത്തൊന്നും വരാറില്ല. അതില്‍ കുറച്ച് വിഷമമുണ്ടെന്നും ചിരിച്ചു കൊണ്ട് ജിപി പറയുന്നു. ഡി ഫോര്‍ ഡാന്‍സിന്റെ സമയത്ത് ഒരുപാട് കത്തുകള്‍ വരുമായിരുന്നു. കത്തുകള്‍ മാത്രമല്ല, ഗിഫ്റ്റുകളും ചോക്ലേറ്റുകളും വരുമായിരുന്നു. കത്തുകള്‍ വീട്ടുകാരോട് തുറന്ന് വായിച്ചു കൊള്ളാന്‍ പറഞ്ഞിരുന്നു. പിന്നെ പിന്നെ ഞാനത് വേണ്ടാന്ന് പറഞ്ഞു. ഇതിലെ ചോക്ലേറ്റ്‌സ് ഒക്കെ അച്ഛനും അമ്മും തിന്നും. എനിക്ക് കിട്ടില്ലെന്നാണ് ജിപി പറയുന്നത്.
സാധാരണ കത്ത് വന്നാല്‍ ഞാനത് വായിച്ച ശേഷം ടേബിളിന്റെ പുറത്ത് തുറന്ന് വെക്കും. നമ്മളെ പറ്റി പുകഴ്ത്തി പറയുന്നത് വായിക്കുന്നത് രസമല്ലേ. ഒരു ദിവസം ഒരു കത്തു വന്നു. വല്ലപ്പോഴുമേ അങ്ങനെയുള്ള കത്തുകള്‍ വരാറുള്ളൂ. അത് വന്നത് തന്നെ വന്‍ ബില്‍ഡ് അപ്പോടെയായിരുന്നു. ഭയങ്കരമായ ഗിഫ്റ്റ് പാക്കറ്റായിരുന്നു. ഗ്രീറ്റിംഗ് കാര്‍ഡൊക്കെ പോലെയായിരുന്നു ജിപി ഓര്‍ക്കുന്നു. ഞാന്‍ വരുന്നത് വരെ തുറന്നില്ല. ഞാന്‍ വന്ന ശേഷം തുറന്നു. ആദ്യം തന്നെ ചോക്ലേറ്റാണ്. ചോക്ലേറ്റ് കഴിച്ചു കൊണ്ട് ഞാന്‍ വായിച്ചു തുടങ്ങി.
ഞാന്‍ അതുവരെ അഭിനയിച്ച നായികമാരുടെ കൂടെയുള്ള ഫോട്ടോകളായിരുന്നു. ആ ഫോട്ടോകളിലൊക്കെ പെണ്‍കുട്ടികളുടെ മുഖമൊക്കെ കുത്തി വരഞ്ഞിട്ടുണ്ടാകും. അവസാന പേജില്‍ ഇനി ധൈര്യം ഉണ്ടെങ്കില്‍ താന്‍ കല്യാണം കഴിക്കടോ എന്നായിരുന്നു എഴുതിയിരുന്നതെന്നാണ് ജിപി പറയുന്നത്. ഇത് മുഴുവന്‍ വായിച്ച് കഴിഞ്ഞതും ഞാന്‍ പേടിച്ചു പോയി. കഴിച്ച ചോക്ലേറ്റ് ഒറിജിനല്‍ തന്നെയാണോന്ന്. ഭാഗ്യത്തിന് ആയിരുന്നുവെന്നും ജിപി പറയുന്നു.
https://www.facebook.com/Malayalivartha