ഞാൻ എന്തായി തീരും എന്ന ആശങ്ക അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു; എന്റെ സിനിമകൾ അവർ കാണാറില്ല: വർക്കിനെക്കുറിച്ച് പോലും തിരക്കാറില്ല- ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച നായകനായിരുന്നു ശ്രീനിവാസൻ. ഹാസ്യ നടനയായും നായകനായും മിനിസ്‌ക്രീനിൽ ഒരുപോലെ തിളങ്ങി. ശ്രീനിവാസന്റെ പ്രതിഭാധനരായ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്റെ വഴിയേ മകൻ വിനീത് എത്തിയപ്പോഴും ധ്യാൻ ഒന്നിലും ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ചിരുന്നു.
ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി – നയൻതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകനുമായി. തുടർന്ന് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്റേതായ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ ചേട്ടനുമായി കുടുംബത്തിൽ താരതമ്യം നടക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
ഒരു ചാനൽ ഇന്റർവ്യൂവിൽ ആയിരുന്നു തുറന്ന് പറച്ചിൽ. താരതമ്യേത്തേക്കാൾ കൂടുതൽ ആശങ്ക ഉണ്ടായിരുന്നു. ഇവൻ എന്താവുമെന്ന്. ഒരാൾ സക്സസ്ഫുൾ ആവുമ്പോൾ ഇവൻ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ആശങ്ക ഉണ്ടായിരുന്നു. താരതമ്യം കുറവാണ്. ഏട്ടനെപോലെ ആവണം എന്ന് അമ്മ പറഞ്ഞിട്ടിട്ടില്ല. പക്ഷെ ഇവൻ എന്തായിത്തീരുമെന്ന ഭീകര ആശങ്ക അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ഇന്നും അതില്ലാതില്ല.
എന്റെ സിനിമകളൊന്നും അവർ കാണാറില്ല. എന്റെ ഒന്ന് രണ്ട് സിനിമയേ കണ്ടിട്ടുള്ളൂ. തിര കണ്ടിട്ടുണ്ട്, കുഞ്ഞിരാമായണം കണ്ടിട്ടുണ്ട്. അമ്മയൊന്നും സിനിമ കാണാത്ത ആളാണ്. വർക്കിനെക്കുറിച്ച് അമ്മ എന്നോട് സംസാരിക്കാറില്ല. അമ്മ നാട്ടിൻപുറത്തെ സ്ത്രീയാണ്. അവരെ സംബന്ധിച്ച് നമ്മളുടെ കരിയറോ പ്രൊഫഷനോ ഒന്നുമല്ല കൺസേൺ. ആരോഗ്യം നോക്കാനും ഭക്ഷണം കഴിക്കാനുമാണ് അവർ അന്നും ഇന്നും പറഞ്ഞിട്ടുള്ളത്.
ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. രസകരമായി സംസാരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ എല്ലാം അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. വീകം ആണ് ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ സിനിമ. സാഗർ ആണ് വീകത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എബ്രഹാം മാത്യുവാണ് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഷീലു എബ്രഹാമാണ് സിനിമ നിർമ്മിച്ചത്. ഇവരും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. ക്രെെം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അജു വർഗീസ്, ഡെയ്ൻ ഡേവിഡ്, ഡയാന ഹമീദ്, ജഗദീഷ് തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു.
മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസൻ നായകൻ ആയെത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. നവാഗതനായ അഭിനവ് സുന്ദർ ആണ് സിനിമ സംവിധാനം ചെയ്തത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംവിധായകനും വിമൽ ഗോപാല കൃഷ്ണനും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങാൻ പോവുകയാണ്. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. അസുഖ ബാധിതനായി ഏറെ നാൾ ആശുപത്രിയിൽ ആയിരുന്നു ശ്രീനിവാസൻ.
https://www.facebook.com/Malayalivartha