അത്യാവശ്യം ഫ്രീഡം കൊടുക്കുന്നൊരു ഫാമിലിയാണ് ഞങ്ങളുടേത്; ഞങ്ങളൊരു ഫോട്ടോ ഇടുമ്പോള്‍ അതില്‍ അപര്‍ണയുടെ ക്ലീവേജ് കണ്ടു; ഭര്‍ത്താവാണെന്ന് പറഞ്ഞ് നടക്കാന്‍ നിനക്ക് നാണമില്ലേ എന്നൊക്കെ കമന്റുകള്‍ വരുന്നു; ശരിക്കും അവരുടെ വിചാരം അവരെന്തോ കണ്ടുപിടിച്ചു എന്നാണ്; നിങ്ങള്‍ എന്തൊക്കെ കാണുമെന്ന് വിചാരിച്ചിട്ട് തന്നെയാണ് ഞങ്ങള്‍ ആ ഫോട്ടോ ഇടുക; തുറന്നടിച്ച് ജീവയും അപർണ്ണയും

ന്യൂജനറേഷന്‍ കപ്പിള്‍സായിട്ടാണ് ജീവയും അപര്‍ണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പരസ്പരം നിലപാടുകള്‍ക്ക് അനുസരിച്ച് ജീവിതം ആസ്വദിച്ചാണ് ഇരുവരും ജീവിക്കുന്നത്. എന്നാല്‍ വസ്ത്രധാരണത്തിനടക്കം പലതിനും വിമര്‍ശനങ്ങളാണ് താരദമ്പതിമാരെ തേടി എത്താറുള്ളത്. ഏറ്റവുമൊടുവില്‍ മാലിദ്വീപിലേക്ക് നടത്തിയ യാത്രയില്‍ അപര്‍ണയുടെ വസ്ത്രമായിരുന്നു പലരുടെയും പ്രശ്‌നമെന്നാണ് ജീവ പറയുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ നിനക്ക് നാണമില്ലേ എന്നാണ് പലരും ചോദിച്ചിരുന്നതെന്ന് ജീവ പറയുന്നു.
ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കുള്ള കിടിലന്‍ മറുപടിയാണ് താരങ്ങള്‍ നല്‍കുന്നത്.ദമ്പതിമാര്‍ എന്ന നിലയില്‍ വസ്ത്രധാരണത്തെ കുറിച്ചടക്കം വരുന്ന കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജീവയും അപര്‍ണയും. അത്യാവശ്യം ഫ്രീഡം കൊടുക്കുന്നൊരു ഫാമിലിയാണ് ഞങ്ങളുടേത്. ഞങ്ങളൊരു ഫോട്ടോ ഇടുമ്പോള്‍ അതില്‍ അപര്‍ണയുടെ ക്ലീവേജ് കണ്ടു, ഭര്‍ത്താവാണെന്ന് പറഞ്ഞ് നടക്കാന്‍ നിനക്ക് നാണമില്ലേ, എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. ശരിക്കും അവരുടെ വിചാരം അവരെന്തോ കണ്ടുപിടിച്ചു എന്നാണ്. നിങ്ങള്‍ എന്തൊക്കെ കാണുമെന്ന് വിചാരിച്ചിട്ട് തന്നെയാണ് ഞങ്ങള്‍ ആ ഫോട്ടോ ഇടുക. അതില്‍ കൂടുതലൊന്നും ആരും കണ്ടുപിടിച്ചിട്ടില്ല'. 'ഈ ഫോട്ടോ കൊള്ളാം, രസമുണ്ട് ഇടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടാണ് അതിടുന്നത്.
അതില്‍ മറ്റൊന്നുമില്ല. എന്റെ ഭാര്യ എന്തിടണമെന്നത് എന്റെ ഇഷ്ടമാണല്ലോ. എന്റെ ഭാര്യ ഇഷ്ടമുള്ളതും അവള്‍ക്ക് കംഫര്‍ട്ടുമായ വസ്ത്രം അവള്‍ ഇടട്ടേ, എനിക്കില്ലാത്ത പ്രശ്‌നം അവര്‍ക്കെന്താണെന്ന് ജീവ ചോദിക്കുന്നു.എന്നാല്‍ ചില ഭര്‍ത്താക്കന്മാര്‍ അവള്‍ എന്ത് ഇട്ടാലും എനിക്ക് കുഴപ്പമില്ലെന്ന് പറയാറുണ്ട്. അയാള്‍ക്ക് കുഴപ്പമില്ലെന്നല്ല, ഇടുന്ന ആളുടെയാണ് ഇഷ്ടം. ഞാന്‍ ഒരു ഡ്രസ് ഇടുമ്പോള്‍ ഇത് ഇട്ടോട്ടെ എന്ന് ജീവയോട് ചോദിക്കാറില്ല. അങ്ങനെ ഞാന്‍ അവനോട് ചോദിക്കേണ്ട ആവശ്യം എന്താണ്. ഡ്രസായിക്കോട്ടെ എന്തായിക്കോട്ടെ. അത് എന്റെ തീരുമാനമാണ്. ഇതാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് പറയാം.
അല്ലാതെ ഭര്‍ത്താവിനോട് പോയി പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല'.'മാതാപിതാക്കളോ ഭര്‍ത്താവോ ആരോടാണെങ്കിലും അനുവാദം ചോദിച്ച് നില്‍ക്കേണ്ടതില്ല. നമുക്ക് എന്ത് തിന്നാനും കുടിക്കാനുമടക്കം ആ ചെയ്യുന്നതൊന്നും നമുക്ക് കുഴപ്പമില്ലെന്ന് തോന്നുകയാണെങ്കില്‍ അത് ചെയ്യാം. ചില കാര്യങ്ങള്‍ കുഴപ്പമുണ്ടാവുമെന്ന് തോന്നിയാല്‍ അത് ചെയ്യാനും നില്‍ക്കരുത്.സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അഭിപ്രായം ചോദിക്കാം.
അവളിപ്പോള്‍ സാരി ഉടുക്കുകയാണെന്ന് പറഞ്ഞാല്‍ അതിന്റെ ബ്ലൗസിന് കൈയ്യുണ്ടോ, ബാക്ക് ഓപ്പണാണോ ഇതൊന്നും നോക്കേണ്ടതില്ല'.'അങ്ങോട്ടും ഇങ്ങോട്ടും അഭിനന്ദിക്കാറുണ്ട് എന്നതല്ലാതെ വേറെ അഭിപ്രായം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവില്ല. അടുത്ത തവണ ബീച്ചില്‍ പോകുമ്പോള്‍ ഞാന്‍ സാരി ഉടുത്ത് നില്‍ക്കും. അതിന് താഴെ ആളുകള്‍ എന്ത് കമന്റായിരിക്കും ഇടുക എന്നറിയണമല്ലോ എന്ന് അപര്‍ണ പറയുന്നു. അതേ സമയം നമ്മുടെ നാട്ടിലെ ന്യൂജനറേഷന്‍ ആളുകളില്‍ മാറ്റം വരുന്നത് അഭിനന്ദനാര്‍ഹമാണെന്ന്', ജീവ കൂട്ടിച്ചേര്‍ത്തു.
ടെലിവിഷന്‍ അവതാരകരില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരദമ്പതിമാരാണ് ജീവയും അപര്‍ണയും. പരിചയപ്പെട്ടതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍ വളരെ പെട്ടെന്ന് കരിയറുമായി മുന്നിലേക്ക് എത്തി. ഇപ്പോള്‍ വ്‌ളോഗ് ചെയ്തും മറ്റുമൊക്കെയായി പ്രേക്ഷകര്‍ക്കൊപ്പം സജീവമാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തങ്ങളുടെ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്,.
സൂര്യ മ്യൂസിക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ജീവയും അപര്‍ണയും പരിചയത്തിലാവുന്നത്. ഇരുവരും വിജെ ആയിട്ടാണ് ചാനല്‍ പരിപാടിയിലെത്തുന്നത്. പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. മൂന്നാല് മാസത്തിനുള്ളില്‍ വിവാഹത്തിലേക്കും എത്തി.അങ്ങനെ 2015 ലായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലും കൂടിച്ചേരലുകളുമൊക്കെ. ഇപ്പോള്‍ ഏഴ് വര്‍ഷത്തോളം നീണ്ട വിവാഹ ജീവിതം മനോഹരമായി മുന്നോട്ട് കൊണ്ട് പോവുകയാണ് ഇരുവരും. ഇത്രയും വര്‍ഷമായിട്ടും കല്യാണം കഴിഞ്ഞുവെന്നൊരു തോന്നല്‍ രണ്ടാള്‍ക്കും ഉണ്ടായിട്ടില്ലെന്നാണ് താരങ്ങള്‍ പറയാറുള്ളത്.
https://www.facebook.com/Malayalivartha