രണ്ട് പ്രണയ പരാജയങ്ങൾ: നിഷയെ ജീവിതസഖിയാക്കി! ഉല്ലാസ് പന്തളത്തിന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്....

വളരെ താഴ്ന്ന നിലയിൽ നിന്ന് കഷ്ടപ്പെട്ട് ഉയർന്നുവന്ന കോമഡി താരമാണ് നടൻ ഉല്ലാസ് പന്തളം. പെയിന്റിങ്ങ് തൊഴിലാളിയായിരുന്ന ഉല്ലാസ് മിമിക്രിയും ജീവിതത്തിന്റെ ഭാഗമാക്കിയതോടെയാണ് വേദികളിലെ നിറസാന്നിധ്യമായത്. രണ്ട് പ്രണയപരാജയങ്ങൾക്ക് ശേഷം 32–ാമത്തെ വയസിലായിരുന്നു നിഷയെ ജീവിതസഖിയാക്കിയത്. കഴിഞ്ഞ ദിവസമാണ് ഭാര്യ നിഷ (38)യെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിന് പിന്നാലെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
ഇതിനിടയിലാണ് ടെറസിലെ ഷീറ്റിൽ നിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസും കുടുംബക്കാരും ചേർന്ന് കയറഴിച്ച് താഴെ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ ഈ സംഭവത്തിൽ ഉല്ലാസയാണ് പ്രതിയെന്ന് പറഞ്ഞ് കേസ് അതിലേയ്ക് വഴിതിരിച്ച് വിടുന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഉല്ലാസിനെപോലെ ഒരാൾക്ക് അത്തരമൊരു കാര്യം ചെയ്യേണ്ടതില്ലെന്ന് വെളിപ്പെടുത്തുകയാണ് സുഹൃത്തുക്കളടക്കമുള്ളവർ. ചില വാക്ക് തർക്കങ്ങൾ കൊണ്ടുണ്ടാകുന്ന കയ്യബദ്ധമായിരുന്നു ഇത്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടങ്ങളിൽ ഒന്നാണ് ഇതെന്ന് ഉല്ലസിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നു. കഷ്ടപ്പെട്ട് ഇത്രേം നല്ല നിലയിലെത്തിയ ഉല്ലാസിനെപോലെ ഒരാൾ മോശം നിലപാട് കാണിക്കേണ്ട കാര്യം ഇല്ല. വസ്തുത എന്താണെന്ന് പോലും തീർക്കാതെ ചില മാധ്യമങ്ങൾ വളരെ തരാം താണ രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. തകർന്ന് തരിപ്പണമായി ഇരിക്കുന്ന ആ മനുഷ്യനെ മരണത്തിന്റെ വക്കിലേയ്ക്ക് തെളിവിടുന്ന പ്രവണതയാണ് കാണുന്നതെന്ന് അദ്ദേഹം വിമർശിക്കുന്നു.
പുറത്ത് വരുന്ന വാർത്തകളിൽ കഴമ്പില്ലെന്ന് അയൽവാസികളും പ്രതികരിക്കുന്നു. നിഷയുടെ മരണത്തോടെ ആ കുടുംബം തകർന്നുവെന്നും ഉല്ലസിന് ഒരിക്കലും ഈ മരണത്തിൽ പങ്കില്ലെന്നും അയൽവാസികൾ തറപ്പിച്ച് പറയുന്നു. ഉല്ലാസിനെതിരെയുള്ള വ്യാജ വാർത്തകൾ തങ്ങളെ വേദനിപ്പിച്ചെന്നും ഇവർ പറയുന്നു. എന്നാൽ നിഷ എന്തിനാണ് ഇത്തരത്തിൽ ഒരു കടുംകൈയ്ക്ക് മുതിർന്നതെന്ന് അറിയണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഉല്ലാസും ഭാര്യയും തമ്മിൽ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് ഭാര്യാപിതാവിന്റെയും മൊഴി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉല്ലാസ് സ്വന്തമായി വീടുണ്ടാക്കുന്നത്.
ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട് അധിമായില്ല. അതിനുള്ളിലാണ് ദുഖകരമായ വിധി കുടുംബത്തിനുണ്ടാകുന്നത്. താൻ കടന്നുവന്ന കാലത്തെക്കുറിച്ച് പല വേദികളിലും ഉല്ലാസ് തുറന്നുപറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉല്ലാസിന്റെ പഴയ അഭിമുഖവും ഇതിനോടകം വൈറലായിട്ടുണ്ട്. അച്ഛന് എന്നെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഞാൻ പത്താം ക്ലാസ് പാസായപ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചു. റിസൽറ്റ് വന്ന ദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയത് ഒരു സൈക്കിളും ഉന്തിക്കൊണ്ടാണ്. ആറു കിലോമീറ്റർ അപ്പുറത്തുള്ള ഒരാളിൽനിന്ന് എനിക്കു വേണ്ടി വാങ്ങിക്കൊണ്ടു വരികയായിരുന്നു.
രസമെന്തെന്നു വച്ചാൽ അച്ഛന് സൈക്കിൾ ചവിട്ടാൻ അറിയില്ല. അതുകൊണ്ട് ആ ദൂരമത്രയും സൈക്കിൾ ഉരുട്ടിയാണ് അച്ഛൻ വന്നത്. ആ സൈക്കിൾ ചവുട്ടിയാണ് ഞാൻ പിന്നീട് പത്തനംതിട്ട ജില്ലയിലെ മിക്ക ക്ഷേത്രപരിപാടികളും കാണാൻ പോയത്. ഞാൻ പഠിച്ച് നല്ലൊരു ജോലി നേടണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പ്രീഡിഗ്രി പരീക്ഷ നടക്കുന്ന സമയത്ത് എനിക്ക് ടൈഫോയ്ഡ് പിടിച്ചു കിടപ്പിലായി. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പിന്നീട് ട്യൂട്ടോറിയലിൽ പോയെങ്കിലും പഠിപ്പൊന്നും നടന്നില്ല.
അച്ഛൻ ആദ്യമൊക്കെ എന്നെ ഉപദേശിക്കാറുണ്ടായിരുന്നെങ്കിലും ഫലമൊന്നുമില്ലെന്ന് മനസ്സിലായപ്പോൾ നിറുത്തി. അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ. ഏറ്റവും ഒടുവിലാണ് എനിക്കൊരു വരുമാനമൊക്കെ ഉണ്ടാകുന്നത്. അതുവരെ അവരാണ് എന്നെ പിന്തുണച്ചത്. ഇപ്പോൾ അമ്മയും പെങ്ങളും എനിക്കൊപ്പമുണ്ടെന്നായിരുന്നു ഉല്ലാസിന്റെ വാക്കുകൾ. ഇല്ലായ്മകളിൽ ഒപ്പം നിന്നത് കുടുംബമാണ്. ആകസ്മികമായാണ് കുടുംബത്തിൽ കളിചിരികൾ തകർത്ത് ഒരു ദുരന്തം ഉണ്ടായത്.
https://www.facebook.com/Malayalivartha