ഞാൻ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയൊന്നുമല്ല... വിവാഹ വീഡിയോ വൈറലായതിന് പിന്നാലെ സംഭവിച്ചത് വെളിപ്പെടുത്തി നിരഞ്ജന...

മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ എന്നും നല്ല ഒരു റോളുകൾ താരപുത്രന്മാർക്ക് കിട്ടാറുണ്ട്. അത്തരത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് മണിയൻപിള്ള രാജുവിന്റെ ഇളയമകൻ നിഞ്ജൻ സിനിമയിലേക്ക് ചുവട് വച്ച് കസറിയിട്ടുമുണ്ട്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. അടുത്തിടെയായിരുന്നു താരം വിവാഹിതനായത്. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയെയാണ് നിരഞ്ജ് വിവാഹം ചെയ്തത്. ഏറ്റവും കൂടുതൽ വൈറലായ സെലിബ്രിറ്റി വിവാഹം കൂടിയായിരുന്നു നിരഞ്ജിന്റേത്. വിവാഹത്തിന് ശേഷം മീഡിയയിലെല്ലാം അതിന്റെ വീഡിയോ വന്നത് നിരഞ്ജ് രാജകൊട്ടാരത്തിലെ തമ്പുരാട്ടിക്കുട്ടിയെ വിവാഹം ചെയ്തുവെന്ന തരത്തിലാണ്.
ഇപ്പോഴിത അന്ന് വൈറലായി മാറിയ വിവാഹത്തിന്റെ വീഡിയോ പ്രചരിപ്പിച്ചപ്പോൾ മീഡിയക്കാർ നൽകിയ തലക്കെട്ടുകൾ കാരണം തനിക്ക് വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിരഞ്ജും ഭാര്യ നിരഞ്ജനയും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഞാൻ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയൊന്നുമല്ല. സാധാരണ ഫാമിലിയാണ്. എന്റെ അമ്മയുടെ തറവാട് മ്യൂസിയമായി മാറ്റിയിരുന്നു. അപ്പോൾ അതിന് അവർ നൽകിയ ടാഗാണ് പാലിയം പാലസ് എന്നത്. യഥാർഥത്തിൽ പാലിയം നാലുകെട്ടാണ്. അത് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ പാലിയം പാലസായതാണ്. അതാണ് മീഡിയ പിന്നീട് തമ്പുരാട്ടി എന്നൊക്കെ ആക്കിയത്. ക്യാപ്ഷനിൽ വന്ന ഡവലപ്മെന്റ്സാണ്. എന്റെ അച്ഛന്റെ പേര് മാറ്റി. അമ്മയാണ് പാലിയത്തേത്. അച്ഛനല്ല.
പക്ഷെ വാർത്തകളിൽ വന്നത് അച്ഛനാണ് പാലിയത്ത് നിന്നുള്ളത് എന്നാണ്. തമ്പുരാട്ടിയെങ്കിൽ തമ്പുരാട്ടി പിന്നെ കറക്ട് ചെയ്യാൻ പോയില്ല. അച്ഛന്റെ പേര് മാറ്റി മീഡിയയിൽ വന്നത് അച്ഛന് വിഷമമായി. എന്റെ കുലം മാറിയെന്ന് അച്ഛൻ പറയുമായിരുന്നു. കല്യാണം സിംപിളായി ഫാമിലിയോടൊത്ത് നടത്തേണ്ട ഒന്നല്ലേ. കല്യാണം വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ആൾക്കാരെ വെച്ചാണ് നടത്തിയത് പിറ്റേദിവസം വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് മമ്മൂട്ടി അങ്കിളും ജയറാമേട്ടനും അന്ന് ആ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. മീഡിയ വിവാഹം പകർത്താൻ വരുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. ബാക്കി വന്നതെങ്ങനെയാണെന്ന് അറിയില്ല.
കുറച്ച് പേർ പരാതി പറഞ്ഞു. മീഡിയ വഴി വിവാഹം കാണേണ്ടിവന്നതിന്. താലി കെട്ടിന് ആരേയും ക്ഷണിച്ചിരുന്നില്ല. പിറ്റേദിവസത്തെ ഫങ്ഷന് വേണ്ടിയാണ് എല്ലാവരേയും ക്ഷണിച്ചത്. മീഡിയ വഴി വിവാഹം വൈറലായതോടെ ചിലർക്ക് വിഷമമായി. നിരഞ്ജനയും നിരഞ്ജും പറഞ്ഞു. നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ സേതു, തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫാഷന്‍ ഡിസൈനറാണ് നിരഞ്ജന. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിങില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു.
പാലിയത്ത് വിനോദ്.ജി.പിള്ളയുടേയും സിന്ധു വിനോദിന്റേയും മകളാണ് നിരഞ്ജന. ഒരു താത്വിക അവലോകനമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നിരഞ്ജിന്റെ സിനിമ. കാക്കിപ്പട, ഡിയർ വാപ്പി എന്നിവയാണ് ഇനി റിലീസിനെത്താനുള്ള നിരഞ്ജിന്റെ സിനിമകൾ. ഏറെ പ്രശംസ പിടിച്ചുപറ്റിയ പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാക്കിപ്പട. എസ്.വി ഫിലിംസിൻ്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.
https://www.facebook.com/Malayalivartha