ടോക്‌ഷോയ്ക്കിടെ നടിയുമായി പരിചയം, വിവാഹ വാഗ്‌ദാനം നൽകി വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിൽവച്ചും പീഡിപ്പിച്ചു, വിവാഹവാഗ്‌ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാറിനുള്ളിൽവച്ച് മർദ്ദനം, നടിയും മോഡലുമായ യുവതിയുടെ പരാതിയിൽ നടനും അവതാരകനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ കേസ്

നടിയും മോഡലുമായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച നടനെതിരെ കേസെടുത്തു.യുവതിയുടെ പാരാതിയിൽ നടനും അവതാരകനുമായ അടൂർ കടമ്പനാട് നെല്ലിമുകൾ സ്വദേശി ഗോവിന്ദൻ കുട്ടിക്കെതിരെ ആണ് പോലീസ് (42) കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഗോവിന്ദൻ കുട്ടിക്കെതിരെ പോലീസ് കേസെടുത്തത്.
നടിയും മോഡലുമായ യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിൽവച്ചും രണ്ടുതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യൂട്യൂബ് ചാനലിൽ ടോക്‌ഷോയ്ക്കിടയിലാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. നടൻ യുവതിക്ക് വിവാഹ വാഗ്‌ദാനം നൽകിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ മർദിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. നവംബർ 24-നാണ് യുവതി പരാതി നൽകിയത്.
വിവാഹവാഗ്‌ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ നടൻ മർദിച്ചു. കാറിനുള്ളിൽവച്ച് തമ്മനംമുതൽ കലൂർ എത്തുംവരെ മർദിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക് പൊലീസിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിലുണ്ട്.
ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻ കുട്ടിക്ക് നോട്ടീസ് അയച്ചു.
https://www.facebook.com/Malayalivartha