വേദന കടിച്ചമർത്തി വീഡിയോയുമായി സയനോര: ഡാഡിയുടെ ഇടതുകാൽ മുറിച്ചുമാറ്റി....

മലബാറിൽ നിന്നും മലയാള സിനിമയിലേക്ക് ഗായികയായിട്ടാണ് സയനോരയുടെ കടന്നുവരവ്. വേറിട്ട ശബ്ദവും ആലാപന ശൈലിയും വളരെ വേഗത്തിൽ ആസ്വാദകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിന് സയനോരയെ സഹായിച്ചു. വെസ്റ്റേൺ പശ്ചാത്തലം എന്നും ഗായികയുടെ ശബ്ദത്തിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വതസിദ്ധമായ ശൈലി ഈ ഗായിക നേടിയെടുത്തു. എ.ആർ റഹ്മാനൊപ്പം പാടിയ സയനോര ഇന്ന് മലയാള സിനിമയിൽ ഒരു ആൾ റൗണ്ടറാണ്. ഗായികയായി മേൽവിലാസം സൃഷ്ടിച്ച ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് സയനോര കടന്നത്. പിന്നീട് ഡബ്ബിങ് മേഖലയിലും മികവ് തെളിയിച്ചു.
ഇപ്പോൾ അഭിനേത്രിയായി മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്കും സയനോര അരങ്ങേറിയിരിക്കുകയാണ്. പാട്ടും ശബ്ദവും അഭിനയവും തുടങ്ങി സകലകലാവല്ലഭയായി സയനോര മാറുന്നതിനിടെയാണ് അപകടത്തെത്തുടർന്ന് ഗായികയുടെ പിതാവിന് പരിക്കേറ്റത്. ഇപ്പോഴിതാ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളെ പാട്ടിലൂടെ മറികടക്കുകയാണ് സയനോരയും കുടുംബവും.
കഴിഞ്ഞയാഴ്ചയാണ് അപകടത്തിൽ പിതാവിന് പരിക്കേറ്റത്. ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാവരും തന്റെ പിതാവിനായി പ്രാർഥിക്കണമെന്നും സയനോര അഭ്യർഥിച്ചു.
പ്രയാസങ്ങളിൽ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു കുറിച്ച സയനോര, ‘ഇതും കടന്നുപോകും’ എന്ന പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നത്. ഒപ്പം ക്രിസ്മസിനോടനുബന്ധിച്ച് ഗായിക വീഡിയോയും പങ്കുവച്ചു. സയനോരയുടെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വിഡിയോയിൽ കാണാനാകും. ഗായികയുടെ പിതാവ് കട്ടിലിൽ കിടന്നുകൊണ്ടു തന്നെ ഗാനാലാപനത്തിൽ പങ്കുചേരുന്നുണ്ട്.
വേദനയുടെ കാലത്തും ക്രിസ്മസ് എന്ന പുണ്യദിനത്തെ മുറുകെ പിടിക്കണണെന്നോർമിപ്പിച്ചുള്ള സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ലക്ഷ്മി ഗോപാലസ്വാമി, ദിവ്യ പിള്ള, രഞ്ജിനി ഹരിദാസ്, ദീപ്തി വിധുപ്രതാപ്, മധുവന്തി നാരായണൻ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേരാണ് സയനോരയ്ക്കും കുടുംബത്തിനും പ്രാർഥനയും ആശംസയും നേരുന്നത്. ചെറുപ്രായത്തില്‍ തന്നെ കുടുംബത്തെ നോക്കിത്തുടങ്ങിയ ആളാണ് താനെന് സയനോര മുന്‍പ് പറഞ്ഞിരുന്നു. സഹോദരനും ഡാഡിയും മമ്മിയുമെല്ലാം എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്. കൊവിഡ് കാലത്താണ് താന്‍ മകളേയും കൂട്ടി കൊച്ചിയിലേക്ക് വന്നതെന്നും, ഭര്‍ത്താവില്‍ നിന്നും മാറിത്താമസിച്ചതെന്നും ഗായിക പറഞ്ഞിരുന്നു. മകളായ സന പക്വതയോടെയാണ് പെരുമാറുന്നതെന്നും മമ്മയെ ശരിക്കും മനസിലാക്കുന്നുണ്ടെന്നും ഗായിക പറഞ്ഞിരുന്നു.
സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചിരുന്ന ആളായിരുന്നു താനെന്ന് സയനോര പറഞ്ഞിരുന്നു. എപ്പോഴും സ്‌ട്രോംഗായിരിക്കുന്ന ആളൊന്നുമായിരുന്നില്ല. ചില സമയത്ത് ആരെങ്കിലും വന്ന് ഒന്ന് ചേര്‍ത്തുപിടിച്ചിരുന്നുവെങ്കില്‍ എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി നമ്മളോട് തന്നെ നീതി പുലര്‍ത്തിയാണ് ജീവിക്കേണ്ടതെന്നും സയനോര വ്യക്തമാക്കിയിരുന്നു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖം വൈറലായിരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയായാണ് സയനോര അഭിനയത്തിൽ പരീക്ഷണം നടത്തിയത്.
https://www.facebook.com/Malayalivartha