തളിപ്പറമ്പിലെ തീപിടിത്തം: കത്തിയമര്‍ന്നത് 60 കടകള്‍, ഉടന്‍ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ 60 കടകളും അതിലെ സാധനങ്ങളും ചാമ്പലായി.വൈകിട്ട് 5 മണിയോടെ കെവി കോംപ്ലക്‌സിലാണ് തീ പിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.മാക്‌സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടര്‍ന്നത്. തീ പിടിച്ച ഉടന്‍ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാല്‍ ആളപായമുണ്ടായില്ല. 15 മിനിറ്റിനുള്ളില്‍ തന്നെ തളിപ്പറമ്പില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂണിറ്റുകളിലെ വെള്ളം തീര്‍ന്നതല്ലാതെ തീയണയ്ക്കാനായില്ല. തുടര്‍ന്ന് കണ്ണൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി 6 ഫയര്‍ യൂണിറ്റുകള്‍ കൂടി എത്തി. ഇതിനിടെ കുടിവെള്ള ടാങ്കര്‍ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയര്‍ എന്‍ജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കല്‍ തുടര്‍ന്നത്.
തീപിടിച്ചതോടെ നഗരത്തിലെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വാഹനങ്ങള്‍ തൃച്ചംബരം ക്ഷേത്രം റോഡ് വഴി തിരിച്ചുവിട്ടു. ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലെ മൂന്നു കെട്ടിടങ്ങള്‍ക്കാണു തീപിടിച്ചത്. ഒരു കെട്ടിടം പൂര്‍ണമായും രണ്ടു കെട്ടിടങ്ങള്‍ ഭാഗികമായും കത്തി നശിച്ചു. 60 കടകളും അതിലെ സാധനങ്ങളും ചാമ്പലായി.
https://www.facebook.com/Malayalivartha