പുറത്തായത്, ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ: നസ്രിയ നാല് മാസം ഗർഭിണിയെന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്....

മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന വ്യക്തികളാണ് ഇരുവരും. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ അഭിനയ രംഗത്തേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. ഇതിനിടെ നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് നടി നാല് മാസം ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകളാണ്. ഇതിന് തെളിവായി ചില ചിത്രങ്ങളും കാണാം. നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ചിത്രങ്ങളില്‍ നസ്രിയ എത്തുന്നത്.
ഈ ചിത്രങ്ങളില്‍ നസ്രിയയ്ക്ക് അല്‍പ്പം വയറുള്ളതായി കാണാം. ഇത് ചൂണ്ടിക്കാണിച്ചാണ് നസ്രിയ ഗര്‍ഭിണിയാണെന്ന വാദം ചില യൂട്യൂബ് ചാനലുകളിൽ നിറയുന്നത്. ഇതോടെ പലരും വാർത്തകൾ സത്യമാണെന്ന് വിശ്വസിക്കാനും തുടങ്ങി. എന്നാൽ താരം ഗര്‍ഭിണിയല്ല. പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇതിനിടെ താരത്തിന്റേതായി പ്രചരിക്കുന്ന മറ്റ് വീഡിയോകള്‍ നസ്രിയയുടെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്നത് ഗര്‍ഭിണിയെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തയായി പ്രചരിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നസ്രിയ പങ്കുവച്ച ചിത്രങ്ങളും താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നതാണ്. നേരത്തെ തന്നെ വ്യാജ ഗര്‍ഭവാര്‍ത്തകളോട് നസ്രിയയും ഫഹദും പ്രതികരിച്ചിരുന്നു. തങ്ങളുടെ ജീവിതത്തില്‍ അങ്ങനൊരു സന്തോഷ വാര്‍ത്തയുണ്ടെങ്കില്‍ അത് ആരാധകരുമായി തങ്ങള്‍ തന്നെ പങ്കുവെക്കുമെന്നായിരുന്നു മുമ്പൊരിക്കല്‍ നസ്രിയയും ഫഹദും പറഞ്ഞത്. മുമ്പും താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അന്ന് നസ്രിയ തന്നെ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. നസ്രിയയുടെ തുടക്കം പളുങ്കെന്ന മമ്മൂട്ടി ചിത്രത്തിൽ മകളായി അഭിനയിച്ചുെകാണ്ടായിരുന്നു. പിന്നീട് പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. മാഡ് ഡാഡ് മുതലാണ് നസ്രിയ നായിക പദവിയിലേക്ക് മാറിയത്. പിന്നീട് തുടരെ തുടരെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ നസ്രിയ നായികയായി. 2014 ലായിരുന്നു നസ്രിയയും ഫഹദും വിവാഹിതരാകുന്നത്. പിന്നാലെ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018 ല്‍ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് മടങ്ങിയെത്തി. തെലുങ്ക് ചിത്രമായ അന്‍ഡെ സുന്ദരാകിനിയാണ് നസ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാനിയായിരുന്നു ചിത്രത്തിലെ നായകന്‍. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ നസ്രിയ അവസാനം അഭിനയിച്ച് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലായിരുന്നു. മലയാളത്തില്‍ ട്രാന്‍സിലാണ് നസ്രിയ അവസാനമായി മുഴുനീള വേഷം ചെയ്തത്. ഫഹദായിരുന്നു ചിത്രത്തിലെ നായകന്‍. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പുഷ്പ, വിക്രം എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഫഹദ് ഫാസിൽ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനായി മാറിക്കഴിഞ്ഞു. ഇപ്പോൾ തെലുങ്കിൽ 'പുഷ്പ 2', തമിഴിൽ 'മാമന്നൻ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ നായകനായിട്ടാണ് ഫഹദിന്റെ എൻട്രി. പക്ഷെ ഫഹദിന് വൻ പരാജയമായിരുന്നു നേരിടേണ്ടി വന്നത്.
ഒരു പക്ഷെ അക്കാലത്ത് ഫഹദിനെപ്പോലെ പരിഹാസം അനുഭവിച്ച മറ്റൊരു യുവനടനും ഉണ്ടായിരിക്കില്ല. കൈയ്യെത്തും ദൂരത്ത് പരാജയമായതോടെ ഫഹദ് സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2009ൽ കേരള കഫേയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുകയായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയൊട്ടാകെ അറിയപ്പെടുന്ന നടനാണ് ഫഹദ്. ഏത് സെലിബ്രിറ്റിയെ വിളിച്ച് ആരാണ് ഇഷ്ടപ്പെട്ട നടൻ എന്ന് ചോദിച്ചാൽ ഉത്തരം ഫഹദ് ഫാസിലെന്നായിരിക്കും.
https://www.facebook.com/Malayalivartha