പട്ടിണി കിടന്നും, വാശി പിടിച്ചും, ഫൈറ്റ് ചെയ്താണ് അഭിനയ ലോകത്തേക്ക് എത്തിയത്:- മോശം സാഹചര്യങ്ങൾ കടന്ന് വന്നു... വെളിപ്പെടുത്തി ബീന ആന്റണി

സിനിമാ സീരിയല്‍ താരങ്ങളായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മാതൃകാപൂർണ്ണമായ ദാമ്പത്യം നയിക്കുന്ന ഇവർ സോഷ്യൽ മീഡിയയിലും സജീവമാണ്. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ ബീന ആന്റണി ഈ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും പ്രതിനായികയായും അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈ വയ്ക്കാത്ത തരം വേഷങ്ങൾ ഇല്ലെന്നു തന്നെ പറയാം.
അഭിനയ രംഗത്തേക്ക് വരുന്നതിന് വേണ്ടി താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്ന് പറയുകയാണ് ബീന. അച്ഛൻ ആന്റണി വളരെ സ്ട്രിക്റ്റ് ആയിരുന്നു. ആന്റണിയുടെ മകളാണെന്ന് അറിഞ്ഞാൽ തന്നെ നോക്കാൻ പോലും ആളുകൾ ഭയക്കും. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആയിരുന്നത് കൊണ്ട് അക്കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നുവെന്നും ബീന പറയുന്നു. അഭിനയിക്കാൻ വിടാൻ അപ്പച്ചന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല.
പട്ടിണി കിടന്നും വാശി പിടിച്ചും ഫൈറ്റ് ചെയ്താണ് അഭിനയ ലോകത്തേക്ക് എത്തിയത്. പക്ഷെ അഭിനയിച്ചു തുടങ്ങി പെട്ടന്ന് നായികാ റോളിലൊക്കെ എന്നെ കണ്ടപ്പോൾ അപ്പച്ചന് വലിയ സന്തോഷം ആയി. അമ്മച്ചി തുടക്കം മുതലേ സപ്പോർട്ടീവ് ആയിരുന്നുവെന്നും നടി പറയുന്നു. സിനിമയിൽ കൂടുതൽ അഭിനയിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും സീരിയലിൽ തിരക്കിലായിപോയെന്നും ബീന ആന്റണി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
താന്‍ ബോള്‍ഡാണെന്നും പണ്ട് ഒരുപാട് മോശം സാഹചര്യങ്ങളുണ്ടായിരുന്നുവെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമിന്റെ ഭ്രാന്ത് എനിക്ക് ഇപ്പോഴാണ് വന്നത്. ഇത് വരെ ഞാന്‍ ഇന്‍സ്റ്റ മൈന്‍ഡ് പോലും ചെയ്തിട്ടില്ല. ഇപ്പോള്‍ എനിക്ക് അതില്‍ ഫോട്ടോസും റീല്‍സും ഇടാന്‍ ഭയങ്കര ആവേശമാണ്. ഞാന്‍ അത് ഭയങ്കര എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ സജീവമായിട്ട് അതില്‍ ഉണ്ട്. കുറച്ച് മധ്യവയസ്‌ക്കരായിട്ടുള്ളവരാണ് എന്റെ വലിയ ഫാന്‍സ്.
പ്രായം കുറഞ്ഞവരിലും എന്നെ ഒരുപാട് ഇഷ്ടമുള്ളവരുണ്ട്. ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞാണ് അവര്‍ വരുക. അതൊക്കെ കേള്‍ക്കുന്നത് എനിക്കും സന്തോഷമാണ്. ഞാന്‍ കുറച്ച് ബോള്‍ഡാണ്. ആള്‍ക്കാര്‍ മോശമായിട്ട് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യില്ല. അങ്ങനെ അവര്‍ പറയുന്നത് മൈന്‍ഡ് ചെയ്യുകയാണെങ്കില്‍ ഞാനെന്ന് പറയുന്ന ഒരു ആര്‍ട്ടിസ്റ്റ് ഇവിടെ ഉണ്ടാവില്ലായിരുന്നുവെന്ന് ബീന പറയുന്നു. പണ്ടൊക്കെ ഞാന്‍ അത്രയും ഫേസ് ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ കൃഷ്ണകുമാര്‍ പറയാറുണ്ടായിരുന്നു, മാങ്ങയുള്ള മാവിലെ ആളുകള്‍ കല്ലെറിയുകയുള്ളുവെന്ന്. ഞാന്‍ ഒരു മാങ്ങയുള്ള മാവാണെന്ന് അവന്‍ എപ്പോഴും പറയും, അവനെ ഒന്നും ആരും കല്ലെറിയുന്നില്ലയെന്നും പറയാറുണ്ടായിരുന്നു. എന്നെ പറ്റി പറയുമ്പോള്‍ ആളുകള്‍ക്ക് കേള്‍ക്കാനും കാണാനും താല്‍പര്യം ഉണ്ട്. അതുകൊണ്ടാണ് എന്നെ പറ്റി പറയുന്നതെന്നും അതിന്റെ അര്‍ത്ഥം ഞാന്‍ വലിയ നടി ആയി എന്നാണെന്നും അവന്‍ പറയും.
അതുകൊണ്ട് ആളുകള്‍ പറയുന്നത് പണ്ട് മുതലെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും ബീന കൂട്ടിച്ചേർത്തു. താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha