ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സിനിമയുടെ ട്രെയ്‍ലർ, ഒമർ ലുലുവിനെതിരെ കേസെടുത്ത് എക്സൈസ്

സംവിധായകൻ ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസെടുത്തു. ഇന്ന് റിലീസായ ചിത്രത്തിന്റെ ട്രെയ്‍ലറിൽ എംഡിഎംഎയുടെ ഉപയോഗക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കാണിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ ആണ് കേസെടുത്തത്.ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരുന്നത്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'.നവാഗതനായ കലന്തൂർ ചിത്രം നിര്‍മിക്കുന്നു. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദാർഥ് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഇർഷാദ് നായകനാകുന്ന സിനിമയിൽ ഏറെയും പുതുമുഖങ്ങളായ നായികമാരാണ് അണിനിരക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
https://www.facebook.com/Malayalivartha