മീനാക്ഷിയുടെ ന്യൂഇയർ സെലിബ്രേഷൻ നമിതയ്‌ക്കൊപ്പം: പാവങ്ങളുടെ ദീപിക പദുകോൺ എന്ന് സോഷ്യൽ മീഡിയ...

സോഷ്യൽ മീഡിയയിലെ മിന്നുംതാരങ്ങൾ തന്നെയാണ് സിനിമാതാരങ്ങളുടെ മക്കളെല്ലാം. മിക്ക ആളുകളും അഭിനയരംഗത്ത് ചുവടുറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാണ് താരപുത്രി മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ താരപുത്രി അത്ര സജീവമല്ല, എന്നാലും പ്രത്യേക സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ന്യൂഇയർ സ്പെഷ്യലായി വെളുത്ത സൽവാറിൽ സോഫയിൽ പുഞ്ചിരി തൂകി ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചാണ് മീനാക്ഷി വൈറലാകുന്നത്. വ്യത്യസ്ത പോസിലിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചത്. ചെന്നൈയിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയുടെ ന്യൂഇയർ സെലിബ്രേഷൻ നടി നമിത പ്രമോദിന് ഒപ്പമായിരുന്നു. മീനാക്ഷിയുടെ പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി. 'ഫോട്ടോ കൊള്ളാം ചേലായിട്ടുണ്ട്' എന്നാണ് നമിത കമന്റ് ചെയ്തത്.
'ദിലീപേട്ടന്റെ മാലാഖ, പാവങ്ങളുടെ ദീപിക പദുകോൺ, മീനാക്ഷിയെ കാണാൻ മഞ്ജുവിനെ പോലെ തന്നെയുണ്ട്' എന്നിങ്ങനെയെല്ലാമുള്ള കമന്റുകളാണ് വന്നത്. മഞ്ജു വാര്യരെപ്പോലെ തന്നെ നൃത്തത്തിൽ പ്രാവീണ്യമുണ്ട് മീനാക്ഷിക്കും.
ഇടയ്ക്കിടെ സിനിമാ ഗാനങ്ങൾക്ക് കൊറിയോഗ്രഫി ചെയ്ത് പങ്കുവെക്കാറുണ്ട് മീനാക്ഷി. നടി നമിതയേയും ഇടയ്ക്ക് നൃത്തം പഠിപ്പിക്കുന്നത് മീനാക്ഷിയാണ്. ഇരുപത്തിമൂന്നുകാരിയായ മീനാക്ഷി വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിനിമാ താരങ്ങളുടെ പരിപാടികളിൽ അച്ഛനൊപ്പം മീനാക്ഷിയും പങ്കെടുക്കാറുണ്ട്.
https://www.facebook.com/Malayalivartha