എല്ലാവരും എന്നെ തെറ്റിദ്ധരിക്കുന്നു!!! രഞ്ജിനി ജോസിനെ ചൊടിപ്പിച്ച് 'ആ' സംഭവം....

മലയാളികള്‍ക്കിടയിൽ എല്ലായിപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഗായികയാണ് രഞ്ജി ജോസ്. ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്ന താരം അധികം പ്രേക്ഷക കമെന്റുകൾ ശ്രദ്ധിക്കാറില്ല. മോശം കമെന്റുകൾക്ക് പ്രതികരിക്കാറുമില്ല. എന്നാൽ അളമുട്ടിയാൽ ചേരയും കടിക്കും എന്ന് പറയും പോലെ, ഇപ്പോഴിതാ തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന തലക്കെട്ട് തന്റെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് പറയുന്ന അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവതാരക ആയ രഞ്ജിനിക്കൊപ്പമുള്ള ചിത്രത്തിന് പിന്നാലെ രണ്ട് പേരും ലെസ്ബിയൻസ് ആണെന്ന തരത്തിൽ ഓൺലൈൻ ചാനലുകളിൽ തലക്കെട്ട് വന്നതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്.
കൈരളി ടിവിയിൽ റിമി ടോമിക്കൊപ്പമുള്ള ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു രഞ്ജിനി ജോസ്. വർഷങ്ങൾക്ക് മുമ്പുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജീവിതത്തിൽ സന്തോഷം നൽകിയ അനുഭവത്തെക്കുറിച്ചും സങ്കടം തോന്നിയ കാര്യത്തെക്കുറിച്ചും രഞ്ജിനി ജോസ് അന്ന് സംസാരിച്ചു. രാജാ സാറിന് വേണ്ടി പാടിയത് എന്നും ഓർമ്മയിൽ ഉണ്ടാവും. എസ്പി ബാല സുബ്രമണ്യത്തിന്റെ കൂടെ സ്റ്റേജിൽ പാടി അതെനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാൻ ഗുരുവായൂരപ്പാ എന്ന പാട്ടാണ് പാടിയത്. അദ്ദേഹം കൂടെ പാടുന്നവരെ ഒരുപാട് പ്രശംസിക്കും'
അദ്ദേഹത്തിനൊപ്പം പാടിയത് സ്വപ്നം പോലെ തോന്നി. യഥാർത്ഥമാണോ എന്ന് മനസ്സിലാക്കാൻ നുള്ളി നോക്കി. പാടിക്കഴിഞ്ഞ് നന്ദി എന്ന് പറഞ്ഞ് കാലൊക്കെ തൊട്ട് തിരിച്ച് പോവാൻ നേരത്ത് രഞ്ജിനി വൺ മിനുട്ട്, നിങ്ങൾ കല്യാണം കഴിച്ചോ എന്ന് ചോദിച്ചു. മൈക്കിലൂടെ ആണ് ചോദിക്കുന്നത്. നോ സർ എന്ന് പറഞ്ഞു. ആർ യു ഇൻ ലവ് എന്ന് ചോദിച്ചു അല്ലെന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് ഇത്ര മനോഹരമായി ഈ പാട്ട് പാടിയത് എന്ന് അദ്ദേഹം ചോദിച്ചു.
അന്ന് കണ്ണ് നിറഞ്ഞു. ജീവിതത്തിൽ കിട്ടിയിരിക്കുന്ന കോപ്ലിമെന്റുകളിൽ അതേറ്റവും ഉയർന്ന തലത്തിൽ വെച്ചിരിക്കുന്ന പ്രശംസ ആണത്. എല്ലാവർക്കും എന്നെ പറ്റി ഒരു തെറ്റിദ്ധാരണ ആണ്. കേരളത്തിൽ. എന്ത് കൊണ്ടാണ് എന്ന് അറിയില്ല. അഞ്ച് മിനുട്ട് എന്നോട് മിണ്ടിയാൽ എല്ലാവരും പറയും ഇങ്ങനെ ഒരാളാണ് രഞ്ജിനി എന്ന് ഞങ്ങൾക്ക് ഒട്ടും അറിയില്ലായിരുന്നു വളരെ ജാഡ ആണെന്നാണ് വിചാരിച്ചതെന്ന്.
ചിലപ്പോൾ എന്റെ വേഷം കൊണ്ട് തോന്നുന്നത് ആയിരിക്കും. എല്ലാവരുമായി സംസാരിക്കുന്ന ആളാണ് ഞാൻ. ചില ആളുകൾ ഓ ആ പെണ്ണോ എന്ന് പറയുന്നത് കേൾക്കുമ്പോൾ കുറച്ചെങ്കിലും എനിക്ക് വിഷമം തോന്നിയിട്ടുണ്ട്, രഞ്ജിനി ജോസ് പറഞ്ഞതിങ്ങനെ. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആണ് രഞ്ജിനി ജോസ് രംഗത്തെത്തിയത്. നിരവധി പേർ ഗായികയെ പിന്തുണച്ചിരുന്ന. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരമായ നടപടികൾ വേണമെന്നാണ് കരുതുന്നത്. വിട്ട് കളയാൻ പലരും പറഞ്ഞു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ എല്ലാവരുടെയും ക്ഷമ പോവും.
തന്നെ പോലെ നിരവധി സെലിബ്രറ്റികൾ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും രഞ്ജിനി പറഞ്ഞു. മേലേവാര്യത്തെ മാലാഖ കുട്ടികളെന്ന ചിത്രത്തില്‍ ഗാനമാലപിച്ചാണ് രഞ്‍ജിനി ജോസ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. രണ്ടായിരത്തില്‍ ഗായിക ചിത്രയ്‍ക്ക് ഒപ്പം ഗാനമാലപിച്ചായിരുന്നു മലയാള സിനിമയില്‍ രഞ്‍ജിനി ജോസിന്റെ തുടക്കം. രഞ്‍ജിനി ജോസ് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ഒട്ടേറെ മികവുറ്റ ഗാനങ്ങള്‍ ആലപിക്കുകയും ആരാധകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്‍തു.
https://www.facebook.com/Malayalivartha