ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.; എനിക്ക് യാതൊരു അതിശയവുമില്ല; സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി; ഇനി 50 വയസ്സ് വരെ ഞാൻ കൊതിയോടെ കാത്തിരിക്കും; ഉണ്ണിയെ ഞെട്ടിച്ച് സ്വാസിക

മാളികപ്പുറം സിനിമ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. പുതുവർഷത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. നിരവധിപ്പേർ ഈ സിനിമയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ്.സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഉണ്ണി മുകുന്ദനേയും ടീമിനേയും അഭിനന്ദിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. സിനിമയെ ഹൃദയത്തിലേറ്റിയവരോടെല്ലാം ഉണ്ണിയും നന്ദി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ നടി സ്വാസികയും ഈ സിനിമയെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് .
നാലുതവണ മാളികപ്പുറമായ തന്നെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കും നന്ദിയുണ്ടെന്ന് സ്വാസിക പറഞ്ഞു. ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും നടി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സ്വാസിക മനസുതുറന്നത്. ഉണ്ണിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്നും താരം പറയുന്നു. സ്വാസിക പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രിയപ്പെട്ട ഉണ്ണി മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി .സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്.അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം
https://www.facebook.com/Malayalivartha