ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് തുടങ്ങിക്കഴിഞ്ഞു...

മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് തുടങ്ങിക്കഴിഞ്ഞു. ഷോയില്‍ 18 മത്സരാര്‍ഥികളെയാണ് ഉദ്ഘാടന എപ്പിസോഡില്‍ അവതരിപ്പിച്ചത്. ഇതിലൊരാള്‍ സാധാരണക്കാരുടെ പ്രതിനിധിയായ കോമണര്‍ മത്സരാര്‍ഥിയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മത്സരാര്‍ഥി എത്തുന്നത്.
മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് കോമണര്‍ മത്സരാര്‍ഥിയായി മറ്റ് 17 പേര്‍ക്കൊപ്പം സീസണ്‍ 5 ല്‍ മത്സരം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ മുന്‍ സീസണുകളേക്കാളൊക്കെ ജനപ്രീതിയില്‍ മുന്നിലെത്തിയിട്ടുള്ള അഞ്ചാം സീസണിന്റെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഒരു ഫാന്‍ ഫില്‍റ്റര്‍ ആണ് ഇത്.
ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ മലയാളം പേജിലൂടെയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഫാന്‍ ഫില്‍റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിഗ് ബോസ് ആരാധകര്‍ക്ക് ബിഗ് ബോസ് വീടിന്റെ അകത്തള കാഴ്ചകള്‍ വെര്‍ച്വല്‍ ആയി കാണാനും ഇഷ്ട മുറികളില്‍ നിന്ന് സെല്‍ഫിയെടുക്കാനും അത് ഷെയര്‍ ചെയ്യാനും അവസരമൊരുക്കുന്ന ഈ ഫില്‍ട്ടര്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മലയാളം ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്. ബിഗ് ബോസ് സീസണ്‍ ഫൈവിനായി നിര്‍മ്മിച്ച വീടിന്റെ ഓരോ വിശദാംശങ്ങളും മനസ്സിലാക്കാനും ഈ ഷോയുടെ ആവേശം പങ്കിടാനും ആരാധകര്‍ക്ക് കഴിയുംവിധമാണ് ഈ ഫില്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha