അപ്പാപ്പ ഇത് കണ്ടോ ജൂനിയർ ഇന്നച്ചന്റെയും അന്നക്കുട്ടിയുടെ ആ സമ്മാനം..കണ്ടവരുടെ എല്ലാം കണ്ണ് നിറഞ്ഞു...വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30ല്‍പരം കഥാപാത്രങ്ങൾ ഓരോന്നും ജീവൻ ഉള്ളതുപോലെ...കണ്ണീരോടെ ആലീസും

ഇന്നസെന്റ് വേഷപ്പകർച്ചയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ഇന്നസെന്റ്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലാണ് അനശ്വര നടൻ അന്ത്യവിശ്രമം കൊള്ളുന്നത്. ഇപ്പോഴിതാ, പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ കല്ലറയിൽ പതിപ്പിച്ചിരിക്കുകയാണ് കുടുംബം. കല്ലറയിൽ അദ്ദേഹം വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30ല്‍പരം കഥാപാത്രങ്ങളാണ് പതിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ജൂനിയർ ഇന്നസെന്റിന്റെയും അന്നയുടേയുമാണ് ഈ ആശയം.
രാവണപ്രഭു, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, കാബൂളിവാല, ദേവാസുരം, മാന്നാർ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്നാം കോളനി, കല്യാണരാമൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങൾ ആലേഖനം ചെയ്തവയിൽ ഉൾപ്പെടുന്നു. സിനിമാ റീലിന്റെ മാതൃകയിലാണ് പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്. സിനിമയെ എത്രത്തോളം അദ്ദേഹം ഇഷ്ട്ടപെടുന്നുവോ ആ സിഎൻമയുമായി ബന്ധപ്പെട്ട ഓർമ്മയാണ് കല്ലറയിൽ ഉള്ളത്.
ഇരിങ്ങാലക്കുട സ്വദേശി രാധാകൃഷ്ണനാണ് ഗ്രാനൈറ്റില്‍ ഇത് നിർമിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രിയും പണിയെടുത്താണ് ആലേഖനം പൂർത്തിയാക്കിയത്. സിനിമാ റീലിന്റെ മാതൃകയിലാണ് പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്. ഇന്നസെന്റിന്റെ ഏഴാം ഓര്‍മദിനമായിരുന്ന ഇന്നലെ അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും കല്ലറയിലെത്തി പ്രാർഥന നടത്തി. ഇന്നസെന്റിന്റെ കല്ലറ കാണാനും പ്രണാമം അര്‍പ്പിക്കാനും നിരവധിപേരാണ് എത്തുന്നത്.
ഇന്നസെന്റിനെ ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവരുന്ന എല്ലാ കഥാപാത്രങ്ങളും ഈ കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും പ്രതെയ്കത. ഇന്നസെന്റിന് ഉചിതമായ അന്ത്യ വിശ്രമ ഇടം ചെയ്തിരിക്കുകയാണ് ഇന്നസെറ്റിന്റെ കുടുംബാംഗങ്ങൾ. ഇന്നസെന്റ് വിട പറഞ്ഞുവെന്ന് ഉൾകൊള്ളാൻ ഇരിങ്ങലിക്കുടക്കാർക്കും ഇന്നസെന്റിന്റെ ബന്ധുക്കളും ഇപ്പോഴും പാട് പെടുന്നു. അദ്ദേഹത്തിന്റെ സാനിധ്യം എല്ലാവര്ക്കും ഓർമ്മയിൽ സൂക്ഷിക്കാൻ പാകത്തിനുള്ളതായിരുന്നു
മാർച്ച് 26 ഞായറാഴ്ച രാത്രി പത്തരയോടെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
കുറേയേറെ ദിവസങ്ങളായി അദ്ദേഹം രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നപ്പോഴും പ്രാര്‍ത്ഥനകളോടെയാണ് മലയാളികള്‍ കാത്തിരുന്നത്. കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് ഇന്നസെന്റ് അതുകൊണ്ട് തന്നെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്ന വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത എത്തിയത്.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ആയിരുന്നു പ്രിയങ്കരനായ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങ് നടന്നത്. ഇന്നസന്റിന് ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നല്‍കി യാത്രയയയ്ക്കുന്ന രംഗം വികാരനിര്‍ഭരമായിരുന്നു. ആയുഷ്‌കാലം മുഴുവന്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നസന്റിന്റെ വിടവാങ്ങല്‍ മലയാളികളിലാകെ കണ്ണുനീര്‍ പടര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha