താര രാജാവിന്റെ രാത്ര ഇനി കോടികളിൽ...അഞ്ച് കോടിയുടെ പുതുപുത്തൻ ഓട്ടോബയോഗ്രഫിയിൽ ; മോഹൻലാലിനൊപ്പം തിളങ്ങി സുചിത്രയും ; ലോഞ്ചിംഗ് വീഡിയോ വൈറലാവുമ്പോൾ

അഞ്ച് കോടിയുടെ പുതുപുത്തൻ ലാന്റ് റോവർ റെയ്‌ഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി താരരാജാവ് മോഹൻലാൽ. കൊച്ചി കുണ്ടന്നൂരിൽ താരത്തിന്റെ ഫ്ളാറ്റിൽ നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. കസ്റ്റമൈസ്‌ഡ് വേർഷനിലുള്ള ഓഫ് വൈറ്റ് നിറമുള്ള വാഹനത്തിന് അഞ്ച് കോടിയോളം രൂപ വിലവരുമെന്നാണ് വിവരം.
മുന്നിലും പിന്നിലും പവർവിൻഡോ, പവർബൂട്ട്, ഓടിക്കാൻ സൗകര്യത്തിന് അഡ്‌ജസ്‌റ്റബിൾ സ്‌റ്റിയറിംഗ്, മൂന്ന് സോണുകളുള്ള ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, സുരക്ഷയ്‌ക്കായി ബ്രേക്കിംഗിൽ ഇലക്‌ട്രോണിക് ആക്‌ടീവ് ഡിഫറൻഷ്യൽ വിത്ത് ടോർക് വെക്‌ടറിംഗ് സംവിധാനവുമുണ്ട്.
2997സിസി ഡീസൽ എഞ്ചിനും 2996സിസി, 2997സിസി,2998സിസി, 4367സിസി, 4395 സിസി എന്നിങ്ങനെ അഞ്ച് തരത്തിൽ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലുള്ള പെട്രോൾ എഞ്ചിനുമാണ് ഓട്ടോബയോഗ്രഫിയിലുള്ളത്. ട്വിൻ ടർബോ ചാർജർ, ഫ്രണ്ട്,റിയർ സസ്‌പെൻഷൻ ഡൈനാമിക് റെസ്‌പോൺസോടുകൂടിയ ഇലക്‌ട്രിക് എയർ സസ്‌പെൻഷനാണ്. 0 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിന് കേവലം 6.1 സെക്കന്റ് മതി.
അതേസമയം ഇന്നോവ ക്രിസ്‌റ്റ ഇസഡ് 7 ഓട്ടോ പതിപ്പും വൈറ്റ് ഇന്നോവ ക്രിസ്‌റ്റയും ഈയടുത്ത് മോഹൻലാൽ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനശേഖരത്തിലേക്ക് ലാന്റ് റോവർ റെയ്‌ഞ്ച് റോവർ ഓട്ടോബയോഗ്രഫി കസ്‌റ്റമൈസ്ഡ് വേർഷനും സ്വന്തമാക്കിയത്. ടൊയോട്ടയുടെ മിനിവാൻ വെൽഫെയർ ഇന്ത്യയിലാദ്യമായി സ്വന്തമാക്കിയതും മോഹൻലാലാണ്.
https://www.facebook.com/Malayalivartha