ചെറി പൂവുകൾ പൂക്കുമ്പോൾ പ്രിയപ്പെട്ടവൾക്കൊപ്പം മോഹൻലാൽ, ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ചെറിയൊരു അവധിയെടുത്ത് ജപ്പാനിലേക്ക് പറന്ന് മലയാളികളുടെ പ്രിയതാരം മോഹൻലാൽ...!

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ചെറിയൊരു അവധിയെടുത്ത് ജപ്പാനിലേക്ക് പറന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. പ്രണയം പൂക്കുന്ന ചെറിപ്പൂവുകൾക്കിടയിൽ ഭാര്യ സുചിത്രയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് മോഹൻലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .മലൈകോട്ട വാലിബന്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷമാണ് കുടുംബസമേതം ഒരു അവധിക്കാലം ചെലവഴിക്കാനായി മോഹൻലാൽ ജപ്പാനിലെത്തിയിരിക്കുന്നത്.
ബിഗ് ബോസ് ഷോയുടെ എവിക്ഷൻ എപ്പിസോഡുകളും ഇതിനായി നേരത്തെ തന്നെ മോഹൻലാൽ പൂർത്തിയാക്കിയിരുന്നു. ആഴ്ച അവസാനം ഉദയ സൂര്യന്റെ നാട്ടിലേയ്ക്ക്പോകുകയാണെന്നു ഷോയുടെ അവസാനം മോഹൻലാൽ തന്നെ പറഞ്ഞിരുന്നു ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പ്രകൃതിയിൽ പിങ്ക് നിറത്തിന്റെ പരവതാനി വിതച്ച പോലെ നിറഞ്ഞു നിൽക്കുന്ന ചെറിപ്പൂക്കൾ....പ്രണയത്തിന്റെ സ്നേഹത്തിന്റെ കാത്തിരിപ്പിന്റെ പ്രതീകമാണ് ചെറിപ്പൂക്കൾ . വിടർന്നു അധികം കഴിയുന്നതിനു മുൻപ് കൊഴിഞ്ഞു പോകുന്ന മാസ്മരിക സൗന്ദര്യം മനുഷ്യ ജീവിതത്തിന്റെ നിരര്ഥകതയെ സൂചിപ്പിക്കുന്നു ..
ഇപ്പോൾ ജപ്പാനിൽ നിന്നുള്ള ചിത്രം ഷെയർ ചെയ്യുകയാണ് താരം. ഭാര്യ സുചിത്രയേയും ചിത്രത്തിൽ കാണാം. ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകളാണ് ചിത്രത്തിനു അടിക്കുറിപ്പായി മോഹൻലാൽ കുറിച്ചത്. ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയ ചിത്രമാണിത്. ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇസ്സ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ചിട്ടുണ്ട്.ഭൂരിഭാഗം ഹൈക്കുവും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് എഴുതപ്പെട്ടവയാണ്.
ലാളിത്യമാണ് അദ്ദേഹത്തിന്റെ കൃതികളൂടെ മറ്റൊരു സവിശേഷത ...ഹൈക്കു രചയിതാക്കളിൽ ബാഷോയ്ക്കും ഷികിയ്ക്കും ബുസോണിനും തുല്യമായ സ്ഥാനമാണ് ഇസ്സയ്ക്കുമുള്ളത്. അനേകം ഗ്രന്ഥങ്ങൾ ഇസ്സയെ പരാമർശിച്ച് എഴുതപ്പെട്ടിട്ടുള്ളത് ഇസ്സയുടെ ജനപ്രീതി കാണിയ്ക്കുന്നു.
ജപ്പാനിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന സീസണുകളിലൊന്നാണ് ചെറി ബ്ലോസം സീസൺ. ചെറി പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ഈ വർഷത്തെ ചെറി ബ്ലോസം സീസൺ ജപ്പാനിൽ ആരംഭിച്ചപ്പോൾ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചെറി പൂക്കൾ വിടരുന്നത് കാണാൻ ജപ്പാനിലേക്ക് ഒഴുകിയെത്തുന്നത്.ക്യോട്ടോ മേഖലയിലാണ് ചെറി ബ്ലോസം ഏറ്റവും കൂടുതൽ കാണാനാവുക.
https://www.facebook.com/Malayalivartha