എന്റെ കരൾ പോയത് മദ്യപിച്ചിട്ടല്ല, ഡ്രഗ്‌സിനെതിരെ ക്യാമ്പയിന്‍ നടത്തിയ ആളാണ് താൻ, കരൾരോഗത്തിൽ അവസാനിച്ചത് അതൊന്നുമല്ല... 'ഞാൻ രണ്ടു വ്യക്തികളുടെ പേര് പറഞ്ഞാൽ അവർ ജയിലിലാവുമെന്ന് നടൻ ബാല

അടുത്തിടെയാണ് നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് തിരികെ വന്നിരിക്കുകയാണ് ബാല. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ താൻ പ്രാപ്തനായി എന്നും ബാല പറയുന്നു.
ഇപ്പോഴിതാ തന്റെ രോഗാവസ്ഥയില്‍ തന്നെ സന്ദര്‍ശിച്ച നടന്മാരെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ബാല. ഉണ്ണി മുകുന്ദന്‍ ആശുപത്രിയില്‍ വന്നിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വിളിക്കാന്‍ നോക്കി. ഫോണില്‍ കിട്ടിയില്ല. വിദേശത്ത് പോയിരിക്കുകയാണ്. ടൊവിനോയും ലാലേട്ടനും വിളിച്ചിരുന്നു.
അമ്മ സംഘടനയും അന്വേഷിച്ചു.ബാബുരാജും സുരേഷ് കൃഷ്ണയും ആശുപത്രിയില്‍ വന്നിരുന്നു. സഹായിക്കാനല്ല, കൂടെ നിന്നു. അത് വലിയ കാര്യം. സാമ്ബത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു.വേണ്ടെന്ന് പറഞ്ഞു. പക്ഷെ ചോദിച്ചില്ലേ അതുതന്നെ സന്തോഷം എന്നും ബാല ചൂണ്ടിക്കാട്ടി.
രോഗം ബാധിച്ചത് കരളിൽ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും ആക്ഷേപിക്കാതിരുന്നില്ല. എന്നാൽ തന്റെ ഈ അവസ്ഥ കുടിച്ചു കരൾ നഷ്‌ടപ്പെട്ടതല്ല എന്ന് ബാല അടിവരയിട്ട് പറയുന്നു.. ഡ്രഗ്‌സിനെതിരെ ക്യാമ്ബയിന്‍ നടത്തിയ ആളാണ് താനെന്നും ബാല കൂട്ടിച്ചേര്‍ത്തു.
മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നൊന്നും ബാല പറയില്ല. പക്ഷേ കരൾരോഗത്തിൽ അവസാനിച്ചത് അതൊന്നുമല്ല. 'ഞാൻ രണ്ടു വ്യക്തികളുടെ പേര് പറയട്ടേ. പറഞ്ഞാൽ അവർ ജയിലിലാവും' എന്ന് ബാല ഈ ചോദ്യത്തിന് മറുപടിയെന്നോണം പറയുന്നു ..എന്നാൽ അതിന്റെ പിറകേ പോയാൽ വീണ്ടും ടെൻഷൻ, കേസ് തുടങ്ങിയവയൊക്കെയായി ഭാവി ജീവിതം താറുമാറാകുമെന്നും, അക്കാരണത്താൽ താൽപ്പര്യമില്ല എന്നും ബാല പറയുന്നു..
ചില ബന്ധങ്ങൾ താൻ വേണ്ടെന്നു വച്ച് കഴിഞ്ഞു. ഇപ്പോൾ പ്രതിബദ്ധത ദൈവത്തോട് മാത്രമാണ് എന്നും ബാല വ്യക്തമാക്കി .. ബാല ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയതും ആദ്യം ഓടിയെത്തിയ സുഹൃത്തുക്കളിൽ ഒരാൾ നടൻ മുന്ന സൈമൺ ആണ്. ഒരു ഹോട്ടലിൽ ബാലയും ഭാര്യ എലിസബത്തും മുന്നയും സുഹൃത്തും കണ്ടുമുട്ടിയിരുന്നു. നടൻ രമേശ് പിഷാരടിയും തനിക്ക് മെസ്സേജ് അയച്ചു എന്ന് ബാല അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha