മോഹന്‍ലാല്‍ ചിത്രം എമ്ബുരാനില്‍ പ്രധാന വേഷത്തില്‍ പാക് നടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമാണ് എമ്ബുരാന്‍. ചിത്രത്തില്‍ പാകിസ്ഥാന്‍ നടി മഹിറ ഖാന്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍ നായകനായ 'റയീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് മഹിറ.
ഉര്‍ദ്ദു സിനിമകളിലും ടെലിവിഷനിലും പ്രവര്‍ത്തിക്കുന്ന മഹിറ ഖാന്‍ റയിസിലൂടെയാണ് ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ എത്തുന്നത്. പാകിസ്ഥാന്‍ നടി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായി എമ്ബുരാന്‍ മാറുന്നു. ഇപ്പോള്‍ എമ്ബുരാന്‍ ഷെഡ്യൂള്‍ ബ്രേക്കിലാണ്. ചിത്രത്തിന്റെ ലഡാക്ക് ഷെഡ്യൂളില്‍ മഹിറ അഭിനയിച്ചിരുന്നു .ജനുവരിയില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന യു.എസ് ഷെഡ്യൂളിലും അഭിനയിക്കുന്നുണ്ട്. എമ്ബുരാന്റെ അടുത്ത ഷെഡ്യൂളിന്റെ സെറ്റ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പന്‍ തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്. മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തിന് സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മ്മാണം. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്ബനിയായ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്ബലനടയില്‍ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു. പൃഥ്വിരാജും ബേസില്‍ ജോസഫും നായകന്‍മാരായി എത്തുന്ന ചിത്രത്തിന് ഇനി ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്നുണ്ട്. കൊച്ചിയില്‍ ആണ് നാലാം ഷെഡ്യൂള്‍. ഈ ഷെഡ്യൂളില്‍ ബേസില്‍ ജോസഫ് മാത്രമാണ്. നവാഗതനായ ജയന്‍ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയും പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്.
https://www.facebook.com/Malayalivartha