Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പാവാടയുടെ വിശേഷങ്ങളെ പറ്റി മിയ പറയുന്നു...

24 JANUARY 2016 12:04 AM IST
മലയാളി വാര്‍ത്ത.

പൃഥ്വിരാജുമൊത്തുള്ള മിയയുടെ മൂന്നാമത്തെ ചിത്രമാണ് പാവാട. മെമ്മറീസ്, അനാര്‍ക്കലി, പാവാട എന്നിങ്ങനെയുള്ള മൂന്ന് ചിത്രങ്ങളിലെയും മിയയിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഒരുപോലെ ഏറ്റെടുത്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. പൃഥ്വിരാജുമൊത്തുള്ള സിനിമയെക്കുറിച്ചും പാവാടയിലെ വിശേഷങ്ങളെക്കുറിച്ചും മിയ പാവാടയെ ഹിറ്റാക്കി ഒരു ഓണ്‍ലൈന്‍ മീഡിയയോട് പങ്കുവെച്ചതിങ്ങനെ...

പാവാടയിലെ കഥാപാത്രത്തെക്കുറിച്ച് എന്ത് തോന്നുന്നു? 
സിനിമോള്‍ എന്ന ഒരു അനാഥയായ നേഴ്‌സിന്റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. തീരെ പ്രതീക്ഷിക്കാതെ ഒരു പൂര്‍ണ മദ്യപാനിയുടെ ഭാര്യ ആവുകയും അതുമൂലം അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയുമാണ് കഥാപാത്രത്തിന്റെ സഞ്ചാരം. സങ്കീര്‍ണതകള്‍ ഇല്ലാതിരുന്ന ഒരു കഥാപാത്രം ആയിരുന്നതിനാല്‍ വളരെ അനായാസമായി അവതരിപ്പിക്കാന്‍ സാധിച്ചു.
പാവാടയുടെ പ്രത്യേകത
പൂര്‍ണമായും ഒരു കൊമേര്‍ഷ്യല്‍ സിനിമയുടെതായ എല്ലാ ചേരുവകളും കൂട്ടിചേര്‍ത്തുണ്ടാക്കിയ ചിത്രമാണ് പാവാട. പ്രേക്ഷകര്‍ക്കിടയില്‍ ജിജ്ഞാസ ഉളവാക്കുന്നതും രസകരമായതുമായ നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതിനാ എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.
പൃഥ്വി-മിയ കൂട്ടുക്കെട്ടിന്റെ വിജയ രഹസ്യം
പ്രത്യേകിച്ച് സീക്രെട്ട്‌സ് ഒന്നും തന്നെയില്ല. കൂട്ടായ പരിശ്രമത്തിന്റെയും പൃഥ്വി നല്‍കിയ പിന്തുണയുടെയും ഫലമെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. മൂന്ന് സിനിമകളില്‍ മാത്രമാണ് ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ചിട്ടുള്ളത്. പൃഥ്വിയോടൊപ്പമുള്ള ആദ്യ രണ്ടു ചിത്രങ്ങളിലും സപ്പോര്‍ട്ടിങ് റോള്‍സ് ആയിരുന്നു അവതരിപ്പിച്ചിരുന്നത്. പാവാടയില്‍ ആണ് ആദ്യമായി പൃഥ്വിയുടെ നായികയായി എത്തുന്നത്. 
പൃഥ്വിയുടെ തലയില്‍ ചട്ടി കൊണ്ട് അടിക്കുന്ന രംഗം
ആ രംഗം ആളുകള്‍ ശ്രദ്ധിക്കുമെന്ന് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു. വ്യക്തിപരമായി നല്ലൊരു ബന്ധം പൃഥ്വിയുമായി ഉണ്ട്. അതുകൊണ്ട് തന്നെ ആ രംഗം അവതരിപ്പിക്കാന്‍ യാതൊരു തരത്തിലുമുള്ള ഭയവും ഉണ്ടായിരുന്നില്ല. തലയില്‍ ചട്ടിവച്ച് അടിക്കുന്ന രംഗമാണ്. ആദ്യം ആര്‍ട്ടിഫിഷ്യല്‍ മത്സ്യം ഉപയോഗിച്ച് രംഗം ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രംഗത്തിന്റെ പരിപൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വി തന്നെ ആണ് പറഞ്ഞത് യഥാര്‍ത്ഥ മത്സ്യം ഉപയോഗിക്കാമെന്ന്. അദ്ദേഹം നല്ല രീതിയില്‍ പിന്തുണ നല്‍കിയത് കൊണ്ട് വളരെ നന്നായി തന്നെ ആ രംഗം അവതരിപ്പിക്കാന്‍ സാധിച്ചു. സ്ത്രീകള്‍ക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന രംഗം കൂടിയായിരിക്കും ഇത്.
പൃഥ്വി എന്ന നടനെക്കുറിച്ച് ?
സ്വന്തം കഥാപാത്രത്തിന് മാത്രം ശ്രദ്ധ നല്‍കിക്കൊണ്ട് അഭിനയിക്കുന്ന ഒരു വ്യക്തിയല്ല അദ്ദേഹം. ഒപ്പം അഭിനയിക്കുന്നവരെയും കൂടി ശ്രദ്ധിക്കുകയും, തെറ്റുകള്‍ പറഞ്ഞു മനസിലാക്കി കൊടുത്തു കൊണ്ടുമാണ് അദ്ദേഹം അഭിനയിക്കുന്നത്. അഭിനയിക്കുന്ന സിനിമ എല്ലാ തരത്തിലും ഭംഗിയായി ചിത്രീകരിക്കപ്പെടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആണ്.ഡോക്ടര്‍ ഷെറിന്‍ മാത്യുവിനെ സ്വീകരിച്ചത് നെഞ്ചുറപ്പോടെ
ഒരുപാട് ചിന്തിച്ചു തിരഞ്ഞെടുത്ത കഥാപാത്രമല്ല അനാര്‍ക്കലിയിലെ ഡോക്ടര്‍ ഷെറിന്‍ മാത്യു. വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളുകള്‍ തന്നെ ആയിരുന്നു എല്ലാവരും. ഞാന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ രൂപഭാവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപഭാവമായിരുന്നു എനിക്ക് ഈ ചിത്രത്തില്‍. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായത് കൊണ്ട് ശ്രദ്ധിക്കപ്പെടും എന്ന് വിശ്വാസം ഉണ്ടായിരുന്നു.
റിയല്‍ ലൈഫ് മിയ
ഡോക്ടര്‍ ഷെറിന്‍ മാത്യുവുമായി ഒരു പരിധിവരെ എനിക്ക് എന്നെ തന്നെ ബന്ധപ്പെടുത്താന്‍ സാധിക്കും. തികച്ചും കോട്ടയം ഭാഷ സംസാരിക്കുന്ന ഒരു കഥാപാത്രമാണ് ഡോക്ടര്‍ ഷെറിന്‍ മാത്യു. ഷെറിന്‍ മാത്യുവിനെ പോലെ എല്ലാ സമയങ്ങളിലും ബോള്‍ഡ് ആയി നില്‍ക്കുന്ന ഒരാളല്ല ഞാന്‍. മറിച്ച് ബോള്‍ഡ് ആകേണ്ട സമയങ്ങളില്‍ ബോള്‍ഡ് ആകുകയും അല്ലാത്ത സമയങ്ങളില്‍ വളരെ കൂള്‍ ആയി പെരുമാറുകയും ചെയ്യുന്ന ഒരാളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (23 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (48 minutes ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends