ശ്രീമയിയുടെ സ്വന്തം മീനു....സ്‌നേഹം കൂടുമ്പോള്‍ അവള്‍ക്കുമുന്നില്‍ ഞാന്‍ മീനൂവാകും...

കണ്ണീരില്‍ കുതിര്‍ന്ന ചിരി. സ്വന്തം സങ്കടം കടിച്ചമര്‍ത്തി ചുറ്റുമുള്ളവരെ സന്തോഷം കൊണ്ട് നിറക്കുന്ന പ്രതിഭ ആതായിരുന്നു കല്പന. ഉര്‍വശിയുടെ ഛായയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ ഒരിക്കല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് കല്പന. 'കതിര്‍മണ്ഡപം' എന്ന സിനിമയില്‍നിന്ന്.
ഒരേ പോലുള്ള രണ്ടുപേര്‍ സിനിമയില്‍ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം. കുട്ടിയായ കല്പനയെ അതു വേദനിപ്പിച്ചു. പക്ഷേ, അവള്‍ കരഞ്ഞില്ല. പകരം അമ്മയെ നോക്കി ഒരു തമാശ പൊട്ടിച്ചു, ''എല്ലാത്തിനേം ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേം സംഭവിക്കും അതായിരുന്നു കല്പന. അനിലുമായുള്ള ബന്ധം പിരിഞ്ഞിട്ടും കല്പനയുടെ ഊര്‍ജ്ജം മകള്‍ ശ്രീമയി ആയിരുന്നു.
അത്രയ്ക്കും ആഴത്തിലുള്ളതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം. ചോയ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലാണ് ശ്രീമയി. അവള്‍ എന്നെപ്പോലെയല്ല. അധികം മിണ്ടുന്ന ടൈപ്പല്ല. പ്രായത്തേക്കാള്‍ പക്വതയാണവള്‍ക്കെന്ന് പലപ്പോഴും തോന്ന...ഞാനൊരു കൂട്ടുകാരിയെപ്പോലെയാണവള്‍ക്ക്. എന്നെ മീനു എന്നേ വിളിക്കൂ. ഇടയ്‌ക്കൊരു ദിവസ ം ഞാന്‍ ചോദിച്ചു. മോള്‍ക്ക് സ്‌കൂളില്‍ ബോയ്ഫ്രണ്ട് ഉേണ്ടാ എന്ന്. അവള്‍ക്കത് കേട്ടപ്പോള്‍ കലിവന്നു. ''ഛെ... എന്തായിത് മീനു... ഇങ്ങനെ വൃത്തികേട് പറയല്ലേ'' എന്ന് പറഞ്ഞ് അവള്‍ തുടങ്ങി.
പാവം മനസ്സാണവളുടേത്. പക്ഷേ, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്നേക്കാള്‍ മിടുക്കുണ്ടവള്‍ക്ക്. കുറച്ചു ദിവസം മുമ്പ് എനിക്കൊരു സിനിമയിലേക്ക് ഓഫര്‍ വന്നു. ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷം. പക്ഷേ, എനിക്കൊരു പേടി. മോളിതറിഞ്ഞ് എന്റെയടുത്ത് വന്നു. ''എന്താ മീനുവിത്... താത്പര്യമുെണ്ടങ്കില്‍ ഏറ്റെടുക്ക്. അല്ലെങ്കില്‍ പോകാന്‍ പറ.'' ഞാന്‍ മറുപടി ഉടനെ സിനിമക്കാരെ അറിയിച്ചു. ''എനിക്ക് താത്പര്യമില്ല.''.അടുത്തിടെ ഒരു ഇന്‍ര്‍വ്യൂവില്‍ കല്പന പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















