Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

താനും കല്‍പ്പനയും ഒരേ ദുഖിതര്‍, കല്‍പ്പന മരിച്ചതോടെ പോയത് എന്റെ സിനിമാബന്ധം

31 JANUARY 2016 12:04 AM IST
മലയാളി വാര്‍ത്ത.

താനും കല്‍പ്പനയും ഒരേ ദുഖിതാരായിരുന്നുവെന്ന് നടി കനക ലത. കല്‍പ്പനപോയതോടെ നിലച്ചത് തന്റെ സിനിമാ ബന്ധവും കൂടിയാണെന്നും കനകലത പറഞ്ഞു. സുകുമാരി ചേച്ചി, ജഗതി ചേട്ടന്‍ ഇവരൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ജഗതി ചേട്ടനൊപ്പമാണ് ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. കൂടെ അഭിനയിക്കുന്നവരുടെ അഭിനയം ഏറ്റവും നല്ലതാക്കാന്‍ തനിക്കൊപ്പമെത്തിക്കാന്‍ അല്ലെങ്കില്‍ അതിനേക്കാള്‍ മേലെയാക്കാന്‍ അദ്ദേഹം എന്തും ചെയ്യും. വയ്യാതെ കിടക്കുന്ന അദ്ദേഹത്തെ പോയി കണ്ടില്ല. അതിനുള്ള കരുത്തില്ല. അങ്ങനെ കിടക്കുന്നത് കാണാന്‍ വയ്യ. കല്‍പനയുമായും നല്ല അടുപ്പമായിരുന്നു. ആ മരണത്തിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ലെന്നും കനകലത പറഞ്ഞു.
ഇപ്പോള്‍ സിനിമയില്‍ പുരുഷ ആധിപത്യമാണ്. അവരാണ് നിറഞ്ഞു നില്‍ക്കുന്നത്. പണ്ടത്തെ പോലെ ശക്തമായ സഹനടി വേഷങ്ങള്‍, ഹാസ്യ വേഷങ്ങള്‍ അതൊന്നും ഇപ്പോഴില്ല. അതുകൊണ്ടു തന്നെ ആരെയെങ്കിലും വച്ച് ചെയ്താല്‍ മതി അത്തരം വേഷങ്ങള്‍ എന്ന നിലയിലേക്കെത്തി. ഇത്തരം വിടവുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നെയും കല്‍പ്പനയെയും പോലൂള്ള സഹനടിമാര്‍ക്കായിരുന്നു.വീട്ടമ്മമാരായി ഇരുന്നവര്‍ വരെ സിനിമയില്‍ ഒരു കൈ നോക്കാന്‍ തയ്യാറായി വന്നപ്പോള്‍ അതൊരു തൊഴിലായി എടുത്ത എന്നെപോലുള്ളവര്‍ പുറത്തായി. നമുക്ക് തരുന്നതിന്റെ നാലിലൊന്ന് പ്രതിഫലം കൊടുത്താല്‍ പോലും അവര്‍ അഭിനയിക്കാന്‍ തയ്യാര്‍. പിന്നെ നല്ല സ്ത്രീവേഷങ്ങളുള്ള സ്‌ക്രിപ്റ്റും ഇപ്പോഴില്ല. സ്‌ക്രിപ്റ്റില്‍ വേഷമില്ലെങ്കില്‍ പിന്നെന്തു ചെയ്യും. സംവിധായകരായും ഒരുപാട് പുതിയ ആളുകള്‍ വന്നു. അവര്‍ പുതിയ ആളുകളെ പരീക്ഷിച്ചു. അത് കാലത്തിന്റെ മാറ്റമാണ്. അതിലൊന്നും പരാതിയില്ലന്നും കനകലത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (24 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (49 minutes ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends