Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി; മോഹൻലാൽ രാജി വയ്ക്കുമെന്ന് സൂചന...

26 AUGUST 2024 04:22 PM IST
മലയാളി വാര്‍ത്ത

നാളെ നടക്കാനിരുന്ന 'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം.

വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന 'അമ്മ പ്രസിഡന്റ്‌ മോഹൻലാലിൻറെ മൗനത്തിനു മറുപടിയുമായി ജയൻ ചേർത്തല കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് മാധ്യമങ്ങളെ മോഹൻലാൽ കാണാത്തതിന് മറുപടി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനു മുമ്പ് അദ്ദേഹത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടിനും, പത്തൊമ്പതിനും പരിപാടിയുടെ റിഹേഴ്‌സലിൽ ആയിരുന്നു. ഇരുപതിനും ഷൂട്ട് ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്ന ഒരു സന്ദർഭമില്ലായിരുന്നു. തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് അദ്ദേഹം തന്നെ എന്നെ വിളിക്കുകയായിരുന്നു.

അദ്ദേഹം പറഞ്ഞത് ജയ എനിക്ക് മാധ്യമങ്ങളെ കാണാൻ പറ്റില്ല, എന്റെ വൈഫിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്പിറ്റലിലാണ്.. ചിലപ്പോൾ ചെന്നൈയിൽ ആകാം.. എവിടെയാണെന്ന് തന്നോട് പറഞ്ഞില്ല. തിരികെയെത്തിയ ശേഷം മാധ്യമങ്ങളെ കാണും എന്ന് തന്നെയാണ് പ്രതികരിച്ചത്. ചൊവ്വാഴ്ച എക്സിക്യൂട്ടീവ് മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കാണും എന്നാണ് തനിക്ക് തോന്നുന്നതെന്നും ജയൻ ചേർത്തല പ്രതികരിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ നാളെ നടക്കാനിരുന്ന മീറ്റിങ് മോഹൻലാലിൻറെ അസ്സാന്നിധ്യത്തെ തുടർന്ന് മാറ്റിവച്ചതായി റിപ്പോർട്ട് പുറത്ത് വരികയായിരുന്നു.

 

 

കടുത്ത പനിയെ തുടർന്നായിരുന്നു മോഹൻലാൽ ആദ്യം ആശുപത്രിയിൽ ആയത്. തുടർന്നാണ് അദ്ദേഹത്തെ മ്യാൽജിയ എന്ന രോഗമാണ് ബാധിച്ചതെന്ന റിപ്പോർട്ട്. കടുത്ത സ്‌ട്രെസ്സാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇതിനു പിന്നാലെയാണ് ഭാര്യ സുചിത്ര ആശുപത്രിയിൽ എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അതിനിടെ അഭിനേതാക്കളുടെ സംഘടനയായ ''അമ്മ'' ജനറല്‍ സെക്രട്ടറി സിദ്ദിഖ്‌ രാജിവച്ചതിനു പിന്നാലെ, പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു ചില സൂചനകൾ പുറത്ത് വരുന്നുണ്ട്. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം.

 

 

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്നും ''അമ്മ''യ്‌ക്കെതിരേ ആരോപണമുണ്ട്‌. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

താത്‌കാലിക ഭരണസമിതി രൂപീകരിച്ച്‌, ആരോപണങ്ങള്‍ കെട്ടടങ്ങിയശേഷം വീണ്ടും സംഘടനാതെരഞ്ഞെടുപ്പ്‌ നടത്താനും നീക്കമുണ്ട്‌. '' ഭാരവാഹികളുടെ രാഷ്‌ട്രീയം നോക്കണമെന്നു മന്ത്രി പി. രാജീവ്‌ അഭിപ്രായപ്പെട്ടതില്‍ വൈസ്‌ പ്രസിഡന്റ്‌ ജഗദീഷ്‌ അടക്കമുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്‌.

 

 

ജഗദീഷും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായാണു സൂചന. അതേ സമയം, ജഗദീഷ്‌, ജയന്‍ ചേര്‍ത്തല തുടങ്ങിയ ഭാരവാഹികള്‍ ഉള്‍പ്പെടെ സംഘടനയെ വിമര്‍ശിച്ച്‌ രംഗത്തുവന്നതും സാമൂഹികമാധ്യമങ്ങളിലടക്കം ഉയരുന്ന രൂക്ഷവിമര്‍ശനങ്ങളും രാജിവയ്‌ക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends