കള്ളക്കേസില്‍ കുടുക്കി പോലീസ് പീഡിപ്പിക്കുന്നെന്നു സിനിമാതാരം

സത്യത്തിനിവിടെ വിലയില്ലേ. സാധാരണക്കാരന് ജീവിക്കാന്‍ പറ്റില്ലേ. ആഞ്ഞടിച്ച് താരം. കള്ളക്കേസില്‍ കുടുക്കി പോലീസ് പീഡിപ്പിക്കുന്നെന്ന പരാതിയുമായി സിനിമാതാരം.
ഫോര്‍ സെയില്‍ എന്ന മലയാള സിനിമയിലെ നായികയും എറണാകുളം മുളന്തുരുത്തി സ്വദേശിയുമായ സോനാ മരിയയാണ് പരാതിക്കാരി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയത്. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തുനിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ആരോപിച്ചു.
തെലുങ്ക് സിനിമാ സംവിധായകന്‍ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈന്‍ ജയചന്ദ്രനെതിരേ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് കള്ളക്കേസില്‍ കുടുക്കിയത്. തെലുങ്ക് സിനിമയില്‍ നായിക ആക്കാമെന്നു പറഞ്ഞ് ചെന്നൈയിലേക്ക് വിളിച്ചു വരുത്തി ജയചന്ദ്രന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു. അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നും സോനാ മരിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18നു മരടിലെ ഷോപ്പിങ് മാളില്‍ വച്ച് ഡിവൈന്‍ ജയചന്ദ്രനെ കാണുകയും സുഹൃത്ത് അംജദിന്റെ സഹായത്തോടെ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
എന്നാല്‍ ജയചന്ദ്രനെതിരേ കേസ് എടുക്കുന്നതിനു പകരം മരട് പൊലീസ് അംജദിന്റെ പേരില്‍ ബ്ലാക്ക് മെയ്‌ലിങ് കേസ് ചാര്‍ജ് ചെയ്തു ജയിലില്‍ അടച്ചു. തമിഴ്‌നടിയെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിച്ചെന്നായിരുന്നു കേസ്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അംജദ് ജയചന്ദ്രനെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അതിനുശേഷം തന്റെ വീട്ടില്‍ കയറിയിറങ്ങി പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സോന ആരോപിക്കുന്നു.
പോലീസ് പീഡനത്തിതെിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസില്‍ താന്‍ മൂന്നാം പ്രതിയാണെന്ന് അറിഞ്ഞത്.
എന്നാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സോന പറഞ്ഞു.
പരാതിയുമായി ആഭ്യന്തരമന്ത്രി, ആഭ്യന്തരസെക്രട്ടറി, ഡി.ജി.പി. തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാലുതവണ ഡി.ജി.പിക്ക് നേരിട്ടു പരാതി നല്‍കി. ആദ്യം അനുഭാവപൂര്‍വം പെരുമാറിയ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പിന്നീട് അവഗണിച്ചു. വിദ്യാര്‍ഥിനി കൂടിയായ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സോനാ മരിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















