ഇടവേളകൾക്കുശേഷം നാഗർകോവിൽ ലൊക്കേഷൻ! പത്തുനാൾ ഇനി മമ്മൂട്ടി നാഗർകോവിലിലേക്ക്...
പത്തു ദിവസത്തെ സിനിമ ചിത്രീകരണത്തിനായി മമ്മൂട്ടി നാഗർകോവിലിലേക്ക്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യുന്നത്. തുടർന്ന് എറണാകുളത്താണ് ചിത്രീകരണം. സാഗരം സാക്ഷി, കിളിപ്പേച്ചു കേൾക്കവ എന്നീ മമ്മൂട്ടി ചിത്രങ്ങൾ നാഗർകോവിലിലാണ് ചിത്രീകരിച്ചത്. ഇടവേളക്കുശേഷം മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണത്തിന് നാഗർകോവിൽ ലൊക്കേഷനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതിശക്തമായ പ്രതിനായക വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. പൊലീസ് വേഷം വിനായകൻ അവതരിപ്പിക്കുന്നു. ഫ്രെയിം ടും ഫ്രെയിം മമ്മൂട്ടി- വിനായകൻ ചിത്രമായിരിക്കും. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതായിരിക്കും ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന് ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. കണ്ണൂർ സ്ക്വാഡിനുശേഷം സുഷിൻ ശ്യാം വീണ്ടും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
https://www.facebook.com/Malayalivartha