മമ്മൂട്ടിയുടെ ആ സ്വഭാവമാണ് എനിക്കിഷ്ടം

തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം ശക്തമായ സൗഹൃദ ബന്ധമായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ എത്ര തന്നെ വലിയ ശത്രുക്കളായി അഭിനയിച്ചാലും സംവിധായകന്‍ കട്ട് പറഞ്ഞു കഴിഞ്ഞാല്‍ കളിയും തമാശയുമായി വില്ലന്മാരും നായകന്മാരും ഒത്തു കൂടും. അക്കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ശങ്കറും ടിജി രവിയുമൊക്കെയായിരുന്നു ബെസ്റ്റ് കൂട്ടുകെട്ട്.
എല്ലാവര്‍ക്കും ഓരോ മുറിയുണ്ടെങ്കിലും, ഷൂട്ടിങ് കഴിഞ്ഞാല്‍ ഏതെങ്കിലുമൊരു മുറിയില്‍ രാത്രി ഏറെ വൈകിയും കളിയും ചിരിയുമായി അവര്‍ ഒരുമിച്ചുണ്ടാവും. കാലം കഴിഞ്ഞപ്പോള്‍ ശങ്കറും ടിജി രവിയും സിനിമയ്ക്ക് ചെറിയ ഇടവേള കൊടുത്തു.
തിരിച്ചു വരുമ്പോഴേക്കും മോഹന്‍ലാലും മമ്മൂട്ടിയും വലിയ താരങ്ങളായി കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് വേണ്ടി തന്നെ വിളിച്ചപ്പോള്‍ ഭയമായിരുന്നു എന്ന് ടിജി രവി പറയുന്നു.പതിനാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് പിന്നീട് ടിജി രവിയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്. പ്രജാപതി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















