സാറ്റലൈറ്റ് റൈറ്റ് കിട്ടാന്‍ തരികിട

ഓടാത്ത സിനിമകളുടെ സാറ്റലൈറ്റ് അവകാശം കിട്ടാന്‍ തരികിട പരിപാടികളുമായി ചില സംവിധായകരും നിര്‍മാതാക്കളും രംഗത്ത്. ആള്‍രൂപങ്ങള്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. ഹര്‍ത്താലിനെതിരെയുള്ള സിനിമയാണെന്ന് കാട്ടി, സാംസ്‌കാരികവകുപ്പില്‍ സ്വാധീനം ഉപയോഗിച്ച് നികുതി ഇളവ് ആദ്യം നേടി. പിന്നീട് കാശ് കൊടുത്ത് തിയറ്ററില്‍ ആളെ കയറ്റി പടം ഇരുപത്തഞ്ച് ദിവസം കയറ്റി. എന്നിട്ട് ഇറുപത്തിയഞ്ചാം ദിനാഘോഷവും സംഘടിപ്പിച്ചു.
മിനിമം 50 ദിവസമെങ്കിലും ഓടിയാലേ താരരഹിത സിനിമകളുടെ അവകാശം ചാനലുകള്‍ എടുക്കൂ. അത് കണ്ടാണ് സ്‌കൂള്‍ കുട്ടികളെയും അനാഥാലയത്തിലും വൃദ്ധസദനത്തില്‍ ഉള്ളവരെയും കൊണ്ട് വന്ന് സിനിമ കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരുവനന്തപുരം നിളയിലാണ് സിനിമ കളിക്കുന്നത്. മറ്റ് സ്റ്റേഷനുകളില്‍ ഒരാഴ്ച പോലും പടം കളിച്ചില്ല. മുമ്പ് തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ട്രാക്ടറായ നിര്‍മാതാവ് മകനെ വച്ച് സിനിമ എടുത്തു. എന്നിട്ട് ബംഗാളി തൊഴിലാളികളെ തിയറ്ററില്‍ കയറ്റി പടം കളിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് പടം മാറ്റാന്‍ മാനേജര്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി ഉത്തരവുമായി വന്ന് പടം വീണ്ടും കഴിപ്പിച്ചു.
തലസ്ഥാനത്തെ പ്രമുഖ ബില്‍ഡറുടെ മകന്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. മകന്‍ അഭിനയിച്ച ഒരു ന്യൂജനറേഷന്‍ സിനിമയും ഇത്തരത്തിലാണ് കളിച്ചത്. പോരാത്തതിന് ലക്ഷങ്ങളുടെ പരസ്യം നല്‍കി പ്രമുഖ സിനിമാ വാരികയില്‍ കവര്‍ പേജും അഭിമുഖവും പ്രസിദ്ധപ്പെടുത്തി. പക്ഷെ പിന്നീട് ഈ നടന് ഒരു സിനിമയും ലഭിച്ചില്ല. ഇത്തരത്തിലുള്ള തരികിടകളൊന്നും ചാനലുകളുടെ മുന്നില്‍ നടക്കില്ല. ടി.സി.ആര്‍ (ടാക്‌സ് കംപ്രഷന്‍ ഫോര്‍ റീഡര്‍) നോക്കിയ ശേഷമേ ചാനലുകള്‍ സാറ്റലൈറ്റ് അവകാശം നല്‍കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















