ജെ.എന്‍.യു പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്

ആദ്യം രാജ്യത്തിന്റെ പേരില്‍ തല്ലുപിടിക്കണം, പിന്നെ മതം, അത് കഴിഞ്ഞാല്‍ ഭാഷ, സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തില്‍ ആവും അക്രമവും കൊലവിളിയും. ഈ വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് മനുഷ്യന്മാര്‍ക്ക് ഇനിയുള്ള വെല്ലുവിളി.' ഇതായിരുന്നു സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവിന്റെ ആ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ജെ.എന്‍.യു പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കിയാണ് ആഷിഖിന്റെ പോസ്റ്റ്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
രാജ്യവിരുദ്ധരെന്ന് മുദ്രകുത്തി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോടതി വരെ കയറി അക്രമം അഴിച്ചുവിട്ടിരുന്നു. ചടങ്ങില്‍ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) വിടണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം സംഭവിച്ച വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെയും പ്രശ്‌നങ്ങളുടേയും സത്യാവസ്ഥ കണ്‌ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















